പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു; അപകടം ഹിൽടോപ്പില്‍നിന്നും ആളുകളെ കയറ്റാൻ കൊണ്ടുവരുന്നതിനിടെ

Published : Jan 11, 2024, 08:37 AM IST
പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു; അപകടം ഹിൽടോപ്പില്‍നിന്നും ആളുകളെ കയറ്റാൻ കൊണ്ടുവരുന്നതിനിടെ

Synopsis

കഴിഞ്ഞദിവസവും സമാനരീതിയിൽ ഇതേ സ്ഥലത്ത് വച്ച് കെഎസ്ആർടിസി ബസിന് തീ പിടിച്ചിരുന്നു

പത്തനംതിട്ട:പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസ്സിന്  തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയാണ് അപകടമുണ്ടായത്.ഹിൽടോപ്പിൽ നിന്നും ആളുകളെ കയറ്റാൻ സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് ബസ്സിന് തീപിടിച്ചത്. അപകട സമയത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസ്സിലുണ്ടായിരുന്നത്. തീ പടര്‍ന്ന ഉടനെ ഇരുവരും ബസ് നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ വലിയ അപകടമൊഴിവായി. സംഭവത്തില്‍ ആർക്കും പരിക്കുകൾ ഇല്ല. ഉടന്‍ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു.ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. തീപിടിച്ച ഉടനെ ബസ്സില്‍നിന്നും വലിയ രീതിയില്‍ പുക ഉയരുകയായിരുന്നു. കഴിഞ്ഞദിവസവും സമാനരീതിയിൽ ഇതേ സ്ഥലത്ത് വച്ച് കെഎസ്ആർടിസി ബസിന് തീ പിടിച്ചിരുന്നു. ലോ ഫ്ലോര്‍ ബസ്സിനാണ് കഴിഞ്ഞ ദിവസം തീപിടിച്ചിരുന്നത്. ഇത്തവണയും ലോഫ്ലോര്‍ ബസ്സിനാണഅ തീപിടിച്ചത്. സമാനമായ ബസ്സുകള്‍ക്ക് തീപിടിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്നും പരിശോധന നടത്തണമെന്നുമാണ് ആവശ്യം.

പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു; ഷോട്ട് സർക്യൂട്ടെന്ന് അധികൃതർ
 

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു