
ആലപ്പുഴ: സിഗരറ്റ് പാക്കറ്റുകൾ പരസ്യമായി ലേലം ചെയ്യാൻ അധികൃതര്‍. ആലപ്പുഴ ജില്ലാ സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ് കേന്ദ്ര/സംസ്ഥാന ചരക്കു സേവന നികുതി നിയമ പ്രകാരം കണ്ടു കെട്ടിയിട്ടുള്ളതും സിവിൽസ്റ്റേഷൻ വളപ്പിൽ കണ്ടെടുത്ത വാഹനത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ ഏകദേശം 6740 എണ്ണം വരുന്ന സിഗരറ്റ് പാക്കറ്റുകളാണ് പരസ്യമായി ലേലം ചെയ്യുന്നത്. ഓഗസ്റ്റ് രണ്ടിന് രാവിലെ 11.30 ന് എൻഫോഴ്സ്മെന്‍റ് സ്ക്വാഡിന്‍റെ കാര്യാലയത്തിൽ (രണ്ടാം നില,സിവിൽസ്റ്റേഷൻ) പരസ്യമായി ലേലം ചെയ്താണ് വിൽപ്പന നടത്തുക. ഫോൺ:9447794474.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam