
കോഴിക്കോട്: നരിക്കുനി പള്ളിയാർകോട്ടയിൽ വനിതാ എസ്.ഐയ്ക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും നേരെ കയ്യേറ്റം. കാക്കൂർ എസ് ഐ ജീഷ്മ, എ.എസ്. ഐ ദിനേശ്, സി.പി. ഒ രജീഷ് എന്നിവർക്കാണ് പരിക്കേറ്റത്. പള്ളിയാർ കോട്ടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനത്തിൽ ഉള്ളവരോട് കാര്യം തിരക്കിയപ്പോഴാണ് കയ്യേറ്റം.
സംഭവത്തിൽ കുന്ദമംഗലം സ്വദേശി ബാബുരാജൻ, കുറ്റിക്കാട്ടൂർ സ്വദേശി പ്രശാന്ത്, വെള്ളിപറമ്പിലെ ഷനൂബ്, നെല്ലിക്കോട സ്വദേശി രാജേഷ് എന്നിവരെ കൊടുവള്ളി സി.ഐ അഭിലാഷ് എത്തി കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ എസ് ഐ ജീഷ്മയും മറ്റ് രണ്ട് ഉദ്യോഗസ്ഥരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
READ MORE: കേരള - കർണാടക അതിർത്തിയിലൂടെ ബസിൽ മയക്കുമരുന്ന് കടത്തിന് ശ്രമം; യുവാവ് പിടിയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam