കൊച്ചിയിൽ നിന്നും പെട്രോളുമായി വന്ന ടാങ്കർ ലോറി ആണ് അപകടത്തില്‍പ്പെട്ടത്. 

പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കൊച്ചിയിൽ നിന്നും പെട്രോളുമായി വന്ന ടാങ്കർ ആണ് അപകടത്തില്‍പ്പെട്ടത്. 

പെരിന്തല്‍മണ്ണ പാണ്ടിക്കാട് റോഡില്‍ സി എച്ച് ജങ്ഷനിലാണ് അപകടമുണ്ടായത്. വെള്ളക്കെട്ടിലേക്കാണ് ടാങ്കര്‍ ലോറി മറിഞ്ഞത്. നേരിയ തോതില്‍ പെട്രോള്‍ ചോര്‍ന്നു. തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ചാണ് ടാങ്കര്‍ ലോറി ഉയര്‍ത്തിയത്. 

വാഹനത്തിന്‍റ ഡ്രൈവറായ കൃഷണൻകുട്ടി, കൂടെ ഉണ്ടായിരുന്ന ജിനു എന്നിവർക്ക് പരിക്കേറ്റു. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയർ ആന്‍റ് റെസ്ക്യൂ ടീമും പൊലീസും സ്ഥലത്ത് എത്തി അപകടമില്ലെന്ന് ഉറപ്പാക്കി. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം ഉണ്ടായത്.

അറ്റകുറ്റപ്പണിക്കിടെ ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് അഗ്നിഗോളമായി, വെൽഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

പെരിന്തല്‍മണ്ണ - ഊട്ടി റോഡില്‍ മുണ്ടത്തപ്പാലം പൊളിച്ചു പണിയുകയാണ്. പാലത്തില്‍ മണ്ണ് കൂട്ടിയിട്ട ഭാഗത്ത് എതിരെ വന്ന വാഹനത്തിന്‍റെ വെളിച്ചം കാരണം റോഡ് കാണാനായില്ല. തുടര്‍ന്നാണ് ടാങ്കര്‍ ലോറിയുടെ നിയന്ത്രണം വിട്ടതെന്ന് ഡ്രൈവര്‍ പറഞ്ഞു. 

വീഡിയോ സ്റ്റോറി കാണാം

YouTube video player