
കോഴിക്കോട്: എടിഎം കൗണ്ടറില്‍ കവര്‍ച്ചാശ്രമം നടന്നു. കോഴിക്കോട് പൂവാട്ടുപറമ്പ് ടൗണിലെ ഹിറ്റാച്ചി കമ്പനിയുടെ എടിഎം കൗണ്ടറിലാണ് മോഷണശ്രമമുണ്ടായത്. അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. പണം നഷ്ടമായിട്ടില്ല. പണം എടുക്കാനായി ഇടപാടുകാര്‍ എത്തിയപ്പോഴാണ് വിവരം പുറംലോകമറിയുന്നത്. കൗണ്ടറിനുള്ളിലെ മെഷീന്‍ തകര്‍ത്ത നിലയിലായിരുന്നു. ഇതിനകത്തുണ്ടായിരുന്ന സിസിടിവി കാമറ തിരിച്ചു വച്ച നിലയിലാണ്. ഉദ്യോഗസ്ഥരെത്തി പണം നഷ്ടമായിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന കൗണ്ടറിനുള്ളിലെ റൂമിന്റെ വാതില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. മെഡിക്കല്‍ കോളേജ് പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരം സംഭവ സ്ഥലത്ത് എത്തിയിരുന്നു. പരിസരങ്ങളിലെ സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam