മൂന്നാറിലെ എസ്റ്റേറ്റ് മേഖലകളിൽ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ വ്യാപക ആക്രമണം

By Web TeamFirst Published Dec 18, 2020, 10:17 PM IST
Highlights

ഗൂഡാർവിള, നെറ്റിമേട്, അരുവിക്കാട് പച്ചക്കാട്, ലക്ഷ്മി എന്നിവിടങ്ങളിൽ മൂന്നുദിവസമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക് നേരെ ഇടതു മുന്നണി പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയാണെന്നാണ് ആരോപണം. 

ഇടുക്കി: മൂന്നാറിലെ എസ്റ്റേറ്റ് മേഖലകളിൽ കോൺഗ്രസ് പ്രവർത്തകര്‍ക്ക് നേരെ വ്യാപകമായി ആക്രമണമെന്ന് പരാതി. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കൊപ്പം നിൽക്കാത്തവരാണ് ആക്രമണത്തിന് ഇരയാകുന്നതിൽ ഭൂരിഭാഗവും. ഗൂഡാർവിള, നെറ്റിമേട്, അരുവിക്കാട് പച്ചക്കാട്, ലക്ഷ്മി എന്നിവിടങ്ങളിൽ മൂന്നുദിവസമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക് നേരെ ഇടതു മുന്നണി പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയാണെന്നാണ് ആരോപണം. 

തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി വിജയിച്ചെങ്കിലും വോട്ട് ചെയ്യാത്തവരെ തെരഞ്ഞുപിടിച്ചാണ് ആക്രമണം നടത്തുന്നുവെന്ന് കോണ്‍ഗ്രസ് പറയുന്നു.  അരുവിക്കാട് പച്ചക്കാട് എസ്റ്റേറ്റിലെ മുരുകൻ, മുനിയാണ്ടി, രാജമ്മാൾ, ബോധി സെൽവൻ എന്നിവർ ആക്രമണത്തിനിരയായി അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. 

കോൺഗ്രസ് പ്രവർത്തകരായ ഇവർ ഇടതു മുന്നണിക്ക് വോട്ട് നല്‍കിയില്ലെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ വീടുകയറി മർദ്ദിച്ചെന്നാണ് മര്‍ദ്ദനത്തിരയായവരുടെ  ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലക്ഷ്മി എസ്റ്റേറ്റിലും സമാനമായ അക്രമണം നടന്നു. കഴിഞ ദിവസം മാട്ടുപ്പെട്ടി നെറ്റിമേട്ടിൽ ആഹ്ളാദ പ്രകടനത്തിനിടെ ഇടതു മുന്നണി പ്രവർത്തകർ ദേവികുളം എസ് ഐയെ മർദ്ദിച്ചിരുന്നു. 

click me!