
കായംകുളം: പെട്രോൾ പമ്പിലെ തർക്കത്തെതുടര്‍ന്ന് രണ്ടു പേർക്ക് കുത്തേറ്റു. കണ്ടല്ലൂർ ഈരിക്കൽ പെട്രോൾ പമ്പിൽ നടന്ന വാക്കു തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പമ്പ് ജീവനക്കാരനായ കണ്ടല്ലൂർ തെക്ക് കുളങ്ങരശ്ശേരിൽ തറയിൽ രതീഷ്, ബഹളം കേട്ടെത്തിയ വെട്ടുതറയിൽ പുത്തൻവീട് ദിനീഷ് രാജ് എന്നിവർക്കാണ് കുത്തേറ്റത്.
ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. മുന്നു ദിവസം മുമ്പ് പമ്പിൽ വന്ന് പ്രശ്നമുണ്ടാക്കിയവരാണ് ഇരുവരെയും കുത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ട് ബൈക്കുകളിലും കാറിലുമായെത്തിയ 6 പേരാണ് സംഭവത്തിനു പിന്നിലെന്നാണ് പമ്പ് ജീവനക്കാരുടെ മൊഴി.