തുറവൂരിൽ ബൈക്കിലെത്തിയ മോഷ്ടാവ് യുവാവിന്റെ രണ്ടര പവന്റെ മാല കവർന്നു. ഇതിന് പിന്നാലെ വഴി ചോദിക്കാനെന്ന വ്യാജേന മറ്റൊരു സ്ത്രീയുടെ മാല പൊട്ടിക്കാനും ശ്രമം നടത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് സംഭവങ്ങൾക്ക് പിന്നിലും ഒരാളാണെന്ന് പോലീസ്.

തുറവൂര്‍: ബൈക്കിലെത്തിയ യുവാവ് യുവാവിന്റെ രണ്ടര പവന്റെ മാല പൊട്ടിച്ചു കടന്നു. കോടംതുരുത്ത് കിഴക്കേ ചെമ്മനാട് ആനന്ദഭവനത്തിൽ ശ്യാമളന്റെ മാലയാണ് നഷ്ടപ്പെട്ടത്. ചെമ്മനാട് പ്രദേശത്ത് കഴിഞ്ഞദിവസം ഉച്ചയ്ക്ക് 2.30-ഓടെയായിരുന്നു സംഭവം. ഇതിന് പിന്നാലെ അരൂര്‍–വട്ടക്കേരി റോഡിലൂടെ നടന്നുപോകുകയായിരുന്ന രാധാമണിയുടെ മാല പൊട്ടിക്കാനും പ്രതി ശ്രമിച്ചു. വഴി ചോദിക്കാനെന്ന വ്യാജേന ബൈക്ക് നിര്‍ത്തിയശേഷമായിരുന്നു ശ്രമം. എന്നാല്‍ ഇത് പരാജയപ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് രണ്ട് സംഭവങ്ങള്‍ക്ക് പിന്നിലും ഒരാള്‍ തന്നെയാണെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. പ്രതിക്കായി അന്വേഷണം പുരോഗമിക്കുകയാണ്.