സൗഹൃദം അവസാനിപ്പിച്ചതിൽ കടുത്ത വൈരാഗ്യം; ഹോട്ടലിൽ കയറി ദമ്പതികളെ ക്രൂരമായി മര്‍ദിച്ചു, രണ്ട് പേർ അറസ്റ്റിൽ

Published : Jun 23, 2023, 01:59 PM IST
സൗഹൃദം അവസാനിപ്പിച്ചതിൽ കടുത്ത വൈരാഗ്യം; ഹോട്ടലിൽ കയറി ദമ്പതികളെ ക്രൂരമായി മര്‍ദിച്ചു, രണ്ട് പേർ അറസ്റ്റിൽ

Synopsis

സൗഹൃദ ബന്ധം അവസാനിപ്പിച്ചത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. ഇവരുമായി സൗഹൃദം സൂക്ഷിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോകാന്‍ ശ്രമിച്ച അഭിജിത്തിനെ മൂന്നുപേരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു

തൃശൂര്‍: സൗഹൃദത്തില്‍ നിന്ന് പിന്‍വാങ്ങിയതിന്‍റെ വൈര്യാഗ്യത്തില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച രണ്ട് പേര്‍ പിടിയില്‍. പ്രതികളിലൊരാള്‍ ഒളിവിലാണ്. പട്ടിക്കാട് കല്ലിടുക്ക് ഓലിയാനിക്കല്‍ വിഷ്ണു, മാരായ്ക്കല്‍ പടിഞ്ഞാറയില്‍ പ്രജോദ് എന്നിവരെയാണ് പീച്ചി പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിലങ്ങന്നൂരിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ അഭിജിത്തിനെയും ഭാര്യയെയും അഭിജിത്തിന്‍റെ മുന്‍കാല സുഹൃത്തുക്കളായ വിണ്ഷു, പ്രജോത്, ധനീഷ് എന്നിവര്‍ അക്രമിക്കുകയായിരുന്നു.

സൗഹൃദ ബന്ധം അവസാനിപ്പിച്ചത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. ഇവരുമായി സൗഹൃദം സൂക്ഷിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോകാന്‍ ശ്രമിച്ച അഭിജിത്തിനെ മൂന്നുപേരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് അഭിജിത്ത് പീച്ചി റോഡിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ പ്രതികള്‍ ആശുപത്രിയിലുമെത്തി വീണ്ടും അഭിജിത്തിനെയും ഭാര്യയെയും മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് പീച്ചി റോഡ് സെന്ററില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളെ പീച്ചി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബിപിന്‍ ബി നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.

പ്രതികളില്‍ ഒരാളായ ധനീഷ് ഒളിവിലാണ്. ഇനിയും പ്രതികള്‍ ഉള്ളതായും അവര്‍ക്കുള്ള അന്വേഷണം നടക്കുന്നതായും എസ്എച്ച്ഒ അറിയിച്ചു. എഎസ്ഐ അജി, സിപിഒമാരായ മഹേഷ്, അഭിജിത്ത്, റഷീദ്, വിനീഷ്, ഹോംഗാര്‍ഡ് ഫിലിപ്പ്കുട്ടി എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

അതേസമയം, പെട്രോൾ അടിക്കാൻ താമസിച്ചതിന് ജീവനക്കാരിയെ മർദ്ദിക്കുകയും മറ്റ് രണ്ട് ജീവനക്കാരെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ കൊല്ലത്ത് ഒരാള്‍ പിടിയിലായിരുന്നു. ഒന്നാം പ്രതിയായ ആവണീശ്വരം സ്വദേശി ശ്രീജിത്തിനെയാണ് പിടികൂടിയത്. രണ്ടാം പ്രതി കലഞ്ഞൂർ സ്വദേശി അനിരുദ്ധനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റൊരു പ്രതി ഒളിവിലാണ്. പത്തനംതിട്ട  ഇഞ്ചപ്പാറ കൈരളി ഫ്യൂവൽസിൽ ഏപ്രിൽ 30ന് ആയിരുന്നു സംഭവം.

ഒമ്പത് അടി, 20 കിലോ; കൂട്ടിൽ കയറി കോഴികളെ കൊന്നും വിഴുങ്ങിയും പെരുമ്പാമ്പ്, സാഹസികമായി പിടികൂടി റോഷ്നി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇതെങ്ങനെ സഹിക്കും! 24 ദിവസം പ്രായമായ 15,000 താറാവ് കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തു, പക്ഷിപ്പനിയിൽ നാട്, അടിയന്തര നഷ്ടപരിഹാരം നൽകണം
'കേരളത്തിന്റെ അഭിമാനം'; റോഡില്‍ ശസ്ത്രക്രിയ നടത്തിയ മൂന്ന് ഡോക്ടർമാരെയും ഫോണിൽ വിളിച്ച് അഭിനന്ദിച്ച് ഗവർണർ