
കല്‍പ്പറ്റ: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കല്‍പ്പറ്റ ബാറിലെ അഭിഭാഷകന്‍ സി.കെ. അരുണ്‍കുമാറിന്റെ ജാമ്യം റദ്ദാക്കി. കല്‍പ്പറ്റ പോക്‌സോ പ്രത്യേക കോടതിയാണ് അഭിഭാഷകന്റെ ജാമ്യം റദ്ദാക്കിയത്. അരുണിന് നേരത്തേ ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. മുന്‍കൂര്‍ജാമ്യം നല്‍കിയ ഹൈക്കോടതിയെയും അതിനനുകൂല നിലപാട് സ്വീകരിച്ച പ്രോസിക്യൂഷനെയും രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി പ്രതിയെ അറസ്റ്റുചെയ്യാനും നിര്‍ദേശിച്ചു.
എന്നാല്‍, അതിനിടെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതിക്ക് കല്‍പ്പറ്റ പോക്‌സോ കോടതി സാധാരണജാമ്യം അനുവദിച്ചിരുന്നു. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം അനുസരിച്ച് ഈ ജാമ്യംകൂടി റദ്ദാക്കണമെന്നും പുനരന്വേഷണം നടത്തണമെന്നും കാണിച്ച് പോലീസ്, പോക്‌സോ കോടതിയില്‍ ഹര്‍ജി നല്‍കി. ഈ ഹര്‍ജി പരിഗണിച്ചാണ് ഇപ്പോള്‍ കോടതി അരുണിന്റെ ജാമ്യം റദ്ദാക്കിയത്. പ്രതിയോട് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദേശിച്ചു.
Read more: വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ ക്രൂരമായി മര്‍ദിച്ചു; യുവാവിന്റെ വീട് ഇടിച്ച് നിരത്തി
അതേസമയം, കൊയിലാണ്ടിക്കടുത്ത് പൊയിൽക്കാവിൽ കുറിപ്പ് എഴുതി വെച്ച് പത്തൊൻപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ ഉമ്മയുടെ പിതാവ് അറസ്റ്റിൽ. പോക്സോ കേസ് ചുമത്തിയാണ് കാപ്പാട് സ്വദേശിയെ (62) കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്ത്. പള്ളിക്കുനി സ്വദേശിയായ 19 കാരിയെ ഇക്കഴിഞ്ഞ 17-ാം തിയതി ശനിയാഴ്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂടാടി മലബാർ കോളജ് ഡിഗ്രി വിദ്യാർഥിനിയായിരുന്നു പെണ്‍കുട്ടി. ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം തൊട്ട് പ്രതി മകളുടെ മകളെ പീഡിപ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. പെൺകുട്ടിയുടെ മാതാവിനെ കൂടി ചോദ്യം ചെയ്തതോടെയാണ് 62 കാരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മകള്‍ വീടിനകത്ത് കെട്ടി തൂങ്ങി എന്ന് മനസിലാക്കിയ ഉമ്മ മറ്റാരെയും അറിയിക്കാതെ വടകരയിലായിരുന്ന പിതാവിനെ വിളിച്ചു വരുത്തുകയായിരുന്നു.