
ആലപ്പുഴ: ആലപ്പുഴ എറണാകുളം അതിര്‍ത്തിയായ അരൂരിൽ മണിക്കൂറുകളായി വൻ ഗതാഗതക്കുരുക്ക്. ദേശീയ പാത 66ൽ അരൂർ മുതൽ എരമല്ലൂർ വരെയും പനങ്ങാട് മുതൽ ചന്തിരൂർ പാലം വരേയും മണിക്കുറുകളായി വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. അരൂർ ക്ഷേത്രം കവലയിൽ ചരക്കുലോറി യന്ത്രത്തകരാർ മൂലം നടുറോഡിൽ നിശ്ചലമായി. ഇതാണ് ഉയരപാത നിർമ്മാണ മേഖലയിൽ വൻ ഗതാഗത കുരുക്കിന് കാരണം. ലോറി നീക്കിയാൽ മാത്രമേ ഗതാഗതക്കുരുക്കിന് പരിഹാരമാകൂ. ലോറി മാറ്റുന്നതിനുള്ള ശ്രമം പുരോഗമിക്കുന്നു.