യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പ്രധാന യാത്രകള്‍ക്കായി നാളെ നേരത്തെ ഇറങ്ങാൻ മറക്കല്ലേ; താമരശ്ശേരി ചുരത്തില്‍ നാളെ ഗതാഗതം തടസപ്പെടും

Published : Dec 04, 2025, 02:10 PM IST
thamarassery churam

Synopsis

താമരശ്ശേരി ചുരത്തിലെ 6, 7, 8 വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങള്‍ നീക്കം ചെയ്യുന്നതിനാല്‍ നാളെ ഗതാഗതം തടസപ്പെടും. രാവിലെ എട്ട് മണി മുതല്‍ ഇടവിട്ട് ഗതാഗതം തടയുന്നതിനാല്‍ യാത്രക്കാര്‍ സമയം ക്രമീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 

കല്‍പ്പറ്റ: അവധി ദിനങ്ങളിലടക്കം അതിരൂക്ഷമായ ഗതാഗതകുരുക്ക് യാത്രമുടക്കുന്ന താമരശ്ശേരി ചുരത്തില്‍ നാളെ ഗതാഗതം തടസപ്പെടും. ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകള്‍ വീതി കൂട്ടുന്നതിന്‍റെ ഭാഗമായി മുറിച്ചിട്ട കൂറ്റന്‍ മരങ്ങള്‍ ലോഡ് ചെയ്യുന്നതിന്‍റെ ഭാഗമായാണ് ചുരം റോഡില്‍ ഗതാഗതം തടയുന്നത്. വലിയ മരത്തടികള്‍ ആയതിനാല്‍ തന്നെ ഇവ ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റേണ്ടതുണ്ട്. നാളെ രാവിലെ എട്ട് മണി മുതല്‍ ചുരത്തില്‍ ഇടവിട്ട സമയങ്ങളില്‍ ഗതാഗതം തടസപ്പെടും. എയര്‍പോർട്ട്, റെയില്‍വേ സ്റ്റേഷന്‍, പരീക്ഷകള്‍, മറ്റ് അത്യാവശ്യ യാത്ര ചെയ്യുന്നവര്‍ യാത്ര സമയം ക്രമീകരിക്കണമെന്ന് ദേശീയ പാത അധികൃതര്‍ അറിയിച്ചു.

യുവതി കുഴഞ്ഞുവീണത് ആശങ്കയായി

കഴിഞ്ഞ മാസം 23ന് താമരശ്ശേരി ചുരത്തില്‍ കുരുക്കിൽപ്പെട്ടതിനെ തുടർന്ന് യാത്രാമധ്യേ യുവതി കുഴഞ്ഞു വീണത് ആശങ്കയായിരുന്നു. അവധി ദിവസമായ നവംബര്‍ 23 ഞായറാഴ്ച കൂടുതൽ പേർ വയനാട്ടിലേക്ക് യാത്ര ചെയ്യാൻ ചുരം തിരഞ്ഞെടുത്തതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. രണ്ടര മണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്കിൽപ്പെട്ടതിനെത്തുടർന്ന് യാത്രക്കാരിയായ ഒരു യുവതി അവശയായി കുഴഞ്ഞുവീഴുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആംബുലൻസിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അന്ന് വൈകുന്നേരം ആരംഭിച്ച ഗതാഗതക്കുരുക്ക് രാത്രി ഏറെ വൈകിയിട്ടും പൂർണ്ണമായി സാധാരണ നിലയിലാക്കാൻ സാധിച്ചിരുന്നില്ല.

അതേസമയം, ലോറി കുടുങ്ങി ചുരത്തിൽ ഗതാഗത കുരുക്ക് ഉണ്ടാകുന്നതും പതിവായി മാറിയിട്ടുണ്ട്. നവംബര്‍ 12ന്ചുരം ആറാം വളവിൽ ലോറി കുടുങ്ങിയതിനെ തുടർന്നാണ് ഒടുവിൽ ചുരത്തിൽ ​ഗതാ​ഗതക്കുരുക്ക് ഉണ്ടായത്. യന്ത്രത്തകരാറിനെ തുടർന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ലോറി കുടുങ്ങിയത്. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ‌അതിന് മുമ്പുള്ള ദിവസങ്ങളിലും ആറ്, ഏഴ് വളവുകളിൽ ലോറികൾ കുടുങ്ങിയിരുന്നു. ഒരാഴ്ച്ചക്കിടെ മൂന്നാംതവണയാണ് ലോറി കുടുങ്ങി ​ഗതാ​ഗതക്കുരുക്കുണ്ടായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എൽഡിഎഫ് പിടിച്ച പഞ്ചായത്തിൽ വൻ ട്വിസ്റ്റ് ! പ്രസിഡൻറ് സ്ഥാനം യുഡിഎഫിന്, ഒരു വോട്ട് അസാധുവായതോടെ നറുക്കെടുത്തു
ലീഗ് സ്വതന്ത്രൻ എൽഡിഎഫിന് വോട്ടുചെയ്തു, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫിലെ കെ വി നഫീസ പ്രസിഡണ്ട്