
കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മുഖദാർ സ്വദേശി ആസിഫ് ആണ് മരിച്ചത്. കടൽ ഭിത്തിയിലെ കല്ലിൽ തല കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക വിവരം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഓട്ടോ ഡ്രൈവറാണ് മരിച്ച ആസിഫ്.