സ്കൂൾ അടച്ചു, കുട്ടികൾക്ക് ഓട്ടോമാമന്റെ വക കിടിലൻ ബിരിയാണി; കുട്ടികൾ കാത്തുവച്ചത് അതുക്കുംമേലെ! സ‍‍ർപ്രൈസ്

Published : Mar 26, 2024, 05:28 PM ISTUpdated : Mar 26, 2024, 05:31 PM IST
സ്കൂൾ അടച്ചു, കുട്ടികൾക്ക് ഓട്ടോമാമന്റെ വക കിടിലൻ ബിരിയാണി; കുട്ടികൾ കാത്തുവച്ചത് അതുക്കുംമേലെ! സ‍‍ർപ്രൈസ്

Synopsis

എല്ലാ ദിവസവും തങ്ങളെ സുരക്ഷിതരായി സ്കൂളിൽ കൊണ്ട് പോവുകയും തിരികെ വീട്ടിലെത്തിക്കുകയും ചെയ്യുന്ന ഓട്ടോ മാമനെ കുട്ടികൾ ഞെട്ടിക്കുകയും ചെയ്തു

സന്തോഷം നൽകുന്ന എന്തെല്ലാം വീഡിയോകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അല്ലേ? നമ്മുടെ ഓരോ ദിവസവും കൂടുതൽ മനോഹരമാക്കുന്നതിൽ ഇത്തരം വീഡിയോകൾക്ക് വലിയ പങ്കുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഒരുപാട് പേരുടെ ഹൃദയം തൊടുന്നത്. പറളിയിൽ നിന്നുള്ള വീഡിയോ സുധീർ സുലൈമാൻ എന്നയാളാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. എല്ലാ ദിവസവും തൻ്റെ ഓട്ടോറിക്ഷയിൽ സ്കൂളിലേക്ക് യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക്, വേനലവധിക്ക് സ്കൂൾ അടക്കുന്ന ദിവസം  സർപ്രൈസ് സമ്മാനമായി ബിരിയാണി നൽകുന്ന ഓട്ടോ മാമനാണ് വീഡിയോയിൽ ഉള്ളത്.

എല്ലാ ദിവസവും തങ്ങളെ സുരക്ഷിതരായി സ്കൂളിൽ കൊണ്ട് പോവുകയും തിരികെ വീട്ടിലെത്തിക്കുകയും ചെയ്യുന്ന ഓട്ടോ മാമനെ കുട്ടികൾ ഞെട്ടിക്കുകയും ചെയ്തു. ഒരു വാച്ച് ആണ് കുട്ടികൾ ഓട്ടോ മാമന് സർപ്രൈസ് സമ്മാനമായി നൽകിയത്. ഇതെപ്പോഴും കെട്ടണമെന്നും അടുത്ത വട്ടം കാണുമ്പോഴും കൈയിൽ വേണമെന്നും കുട്ടികൾ പറയുന്നുമുണ്ട്. വളരെ ഹൃദ്യമായ ഒരു കാഴ്ച എന്ന് കുറിച്ച് കൊണ്ടാണ് സുധീർ ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുള്ളത്. ബാപ്പൂജി ഇം​ഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഓട്ടോ മാമന് സ്നേഹ സമ്മാനം നൽകിയത്. 

വീണ്ടും വിവേക് എക്സ്പ്രസ്, അന്ന് എസി കോച്ച്; ഇന്ന് ജനറൽ, സീറ്റുകൾക്കടിയിൽ ഒളിപ്പിച്ച ബാ​ഗിൽ കണ്ടത് 19 കെട്ടുകൾ

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി