ഓട്ടോറിക്ഷ ഇടിച്ചു താഴെ വീണു; തലയ്ക്ക് പരിക്കറ്റ പൊലീസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു

Published : Sep 06, 2025, 02:20 PM IST
manoj kumar

Synopsis

വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരുന്ന പൊലീസുകാരൻ മരിച്ചു

പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരുന്ന പൊലീസുകാരൻ മരിച്ചു. തിരുവല്ല സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മനോജ് കുമാർ (46) ആണ് മരിച്ചത്. ചെങ്ങന്നൂർ പുന്തല സ്വദേശിയാണ് മരിച്ച മനോജ് കുമാർ. ഒന്നാം തിയ്യതിയാണ് പൊലീസുകാരൻ അപകടത്തിൽ പെട്ടത്. മുളക്കുഴയിൽ വച്ച് ഓട്ടോറിക്ഷ ഇടിച്ചു താഴെ വീണ മനോജിന്റെ തലയിൽ എതിരെ വന്ന ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ മനോജിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം നാളെ രാവിലെ 8 മണി മുതൽ 10 മണി വരെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വയ്ക്കും. 12 മണിക്ക് വീട്ട് വളപ്പിൽ സംസ്കാരം നടക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുലർച്ചെ ജോലി സ്ഥലത്തേക്ക് പോകും വഴി അപകടം; പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു
നോവുന്ന ഓര്‍മ്മയായി കരിപ്പൂര്‍ വിമാനം; മുന്നൂറടി താഴ്ചയിലേക്ക് വീണ വിമാനം ഇനി ആക്രി; ഓങ്ങല്ലൂരിലെ ആക്രിക്കടയിലെത്തിച്ചു