കാട്ടിക്കുളത്ത് വീട്ടുമുറ്റത്ത് വച്ച് വയോധികനെ ആക്രമിച്ച് കാട്ടാന, വാരിയെല്ലുകളും തോളിനും പൊട്ടൽ

Published : Sep 06, 2025, 12:14 PM IST
elephant attack

Synopsis

വീട്ടുമുറ്റത്ത് ഒച്ചകേട്ട് ലൈറ്റടിച്ച് നോക്കുന്നതിനിടയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു.

കാട്ടിക്കുളം: ജനവാസമേഖലയില്‍ ഇറങ്ങിയ ആനയെ നാട്ടുകാര്‍ ചേര്‍ന്ന് കാട്ടിലേക്ക് തുരത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്. കാട്ടിക്കുളം ചേലൂർ മണ്ണുണ്ടി ഉന്നതിയിലെ ചിന്നനാണ് പരിക്കേറ്റത്. വീട്ടുമുറ്റത്ത് ഒച്ചകേട്ട് ലൈറ്റടിച്ച് നോക്കുന്നതിനിടയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ ഇയാളുടെ ആറുവാരിയെല്ലുകൾക്കും, തോളിനും ഒടിവുണ്ട്. മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രാഥമിക ചികില്‍സയ്ക്ക് ശേഷം ചിന്നനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

 

 

PREV
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി