ഓട്ടോയിൽ എതിർ ദിശയിൽ വന്ന കാറിടിച്ചു; ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, 2 പേരുടെ നില ​ഗുരുതരം

Published : Nov 20, 2025, 10:45 PM IST
accident death

Synopsis

തോലനൂർ ജാഫർ- ജസീന ദമ്പതികളുടെ മകൻ സിയാൻ ആദം ആണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം.

പാലക്കാട്: ആലത്തൂർ പാടൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറുമാസം പ്രായമുള്ള കുഞ്ഞു മരിച്ചു. തോലനൂർ ജാഫർ- ജസീന ദമ്പതികളുടെ മകൻ സിയാൻ ആദം ആണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം.

പാടൂർ പാൽ സൊസൈറ്റിക്ക് സമീപം ആലത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയിൽ എതിർ ദിശയിൽ വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന കുട്ടിയുടെ ഉമ്മ റസീനയും, റസീനയുടെ ഉമ്മ റഹ്മത്ത്, ഡ്രൈവർ ബാലസുബ്രഹ്മണ്യൻ എന്നിവർക്കാണ് പരിക്കേറ്റത്. റസീനയും റഹ്മത്തും ഗുരുതരാവസ്ഥയിലാണ്. ഇവർ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, കാർ ഓടിച്ചിരുന്ന കുന്നംകുളം സ്വദേശി റെജി ആലത്തൂരിലെ പൊലീസ് കസ്റ്റഡിയിലെടുത്തു.

PREV
Read more Articles on
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം