കര്‍ണാടകയില്‍ നിന്ന് ബസില്‍ കേരളത്തിലേക്ക്, യുവാവിനെ പരിശോധിച്ചപ്പോള്‍ കിട്ടിയത് എംഡിഎംഎ

Published : Apr 03, 2025, 08:17 AM ISTUpdated : Apr 03, 2025, 08:19 AM IST
കര്‍ണാടകയില്‍ നിന്ന് ബസില്‍ കേരളത്തിലേക്ക്, യുവാവിനെ പരിശോധിച്ചപ്പോള്‍ കിട്ടിയത് എംഡിഎംഎ

Synopsis

കര്‍ണാടകയില്‍ നിന്നും വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു ജാബിര്‍ അലി.

സുല്‍ത്താന്‍ബത്തേരി: എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പന്തല്ലൂര്‍ സ്വദേശി ജാബിര്‍ അലി (29) യെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ഔട്ട്‌പോസ്റ്റിന് സമീപം നടത്തിയ പരിശോധനയില്‍ 1.16 ഗ്രാം എംഡിഎംഎയാണ് പ്രതിയില്‍ നിന്നും കണ്ടെടുത്തത്. 

ചൊവ്വാഴ്ച ഉച്ചയോടെ കര്‍ണാടകയില്‍ നിന്നും വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു ജാബിര്‍ അലി. രഹസ്യവിവരത്തെ തുടര്‍ന്ന് ബസ് കൈ കാണിച്ച് നിര്‍ത്തി പരിശോധന നടത്തുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരായ കെ കെ സോബിന്‍, അരുണ്‍ജിത്ത്, ഡോണിത്ത്, പ്രിവിന്‍ ഫ്രാന്‍സിസ് തുടങ്ങിയവരും  ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് യാത്രക്കാരെ പരിശോധിച്ചത്.

Read More:ഇരട്ടക്കൊല കേസിലെ പ്രതിയും സഹോദരനും യുവാവിനെ കുത്തി; റിമാന്‍റില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മലയാറ്റൂരിൽ കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി