
തിരുവനന്തപുരം: പാറശാല പരശുവയ്ക്കലിൽ ടിപ്പർ ലോറിയിൽ നിന്നും ബാറ്ററി മോഷണം പോയി. വാഹനത്തിൻ്റെ ടെസ്റ്റ് പണികൾ പൂർത്തിയാക്കി റോഡ് വശത്ത് ഒതുക്കി ഇട്ടിരിക്കയായിരുന്നു വണ്ടി. അടുത്ത ദിവസം വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ബാറ്ററി മോഷണം പോയതായി ശ്രദ്ധയിൽപ്പെട്ടത്. പരശുവയ്ക്കൽ മേലെക്കോണം സ്വദേശിയായ ടിപ്പർ ഡ്രൈവർ ലെനിൽ ആണ് വാഹനത്തിന്റെ ഉടമ.
മോഷണം പോയ ബാറ്ററിയ്ക്കായി ഊണും ഉറക്കവും ഇല്ലാതെ ലോറിക്ക് മുന്നിൽ കാത്തിരിക്കുകയാണ് ലെനിലിപ്പോൾ. ഏകദേശം ഇരുപതിനായിരം രൂപയ്ക്ക് മുകളിലാണ് ഈ ബാറ്ററിയുടെ വില. ബാറ്ററി മോഷണം പോയ വിവരം ലെനിൻ പാറശാല പോലീസിൻ പരാതി നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam