ബീമാപള്ളി സ്വദേശികളായ സുൽഫിക്കറും നൗഷാദും, ടെയിനിറങ്ങി ബസിൽ കയറി പള്ളിച്ചലിൽ ഇറങ്ങി! കഞ്ചാവുമായി ഇടപാടുകാരെ കാത്തിരിക്കവെ പിടിവീണു

Published : Jul 15, 2025, 10:29 PM IST
ganja arrest

Synopsis

രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇന്നലെ രാത്രിയോടെ പൊലീസ് സംഘം ഇവരെ പിന്‍തുടര്‍ന്ന് പിടികൂടിയത്

തിരുവനന്തപുരം: ട്രയിൻ മാര്‍ഗം കടത്തികൊണ്ടുവന്ന അഞ്ച് കിലോ കഞ്ചാവുമായി രണ്ടുപേരെ ഡാന്‍സാഫ് സംഘം പിടികൂടി. ബീമാപള്ളി സ്വദേശികളായ സുല്‍ഫിക്കര്‍ (64), നൗഷാദ് (38) എന്നിവരാണ് പിടിയിലായത്. ഇരുവരും ട്രെയിനിൽ നിന്നിറങ്ങിയ ശേഷം ബസിൽ കയറി പള്ളിച്ചലില്‍ വന്നിറങ്ങി ഇടപാടുകാരെ കാത്തുനില്‍ക്കുമ്പോഴാണ് അറസ്റ്റ്.

രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇന്നലെ രാത്രിയോടെ പൊലീസ് സംഘം ഇവരെ പിന്‍തുടര്‍ന്ന് പിടികൂടിയത്. ഒറീസയിൽ നിന്നാണ് ക‌ഞ്ചാവ് എത്തിച്ചതെന്നാണ് ഇവർ പറഞ്ഞത്. പിടികൂടിയ കഞ്ചാവിന് വിപണിയില്‍ ഒരു ലക്ഷം രൂപയോളം വില വരുമെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജാരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

PREV
Read more Articles on
click me!

Recommended Stories

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, പൂർണമായി തകർന്ന് ഓട്ടോ, 16കാരിയടക്കം 3 പേർക്ക് ദാരുണാന്ത്യം
പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്