തടയണയിലൂടെ പോകവേ ബൈക്ക് പുഴയിലേക്ക് തെന്നി മറിഞ്ഞ് അപകടം; കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Published : Oct 19, 2025, 03:43 PM IST
deadbody found

Synopsis

ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വെട്ടുകടവ് പാലത്തിന് താഴെ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു

തൃശൂർ: ചാലക്കുടി പുഴയിലെ കൊമ്പൻപാറ തടയണയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. സ്വകാര്യ ബസ് ജീവനക്കാരനായ പുളിയിലപ്പാറ സ്വദേശി രമേശ് (41) ആണ് മരിച്ചത്. തടയണയുടെ മുകളിലൂടെ ബൈക്കിൽ പോവുമ്പോൾ വാഹനം പുഴയിലേക്ക് തെന്നി മറിഞ്ഞ് ആണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വെട്ടുകടവ് പാലത്തിന് താഴെ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

 

 

 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്