‌പത്തനംതിട്ട നരിയാപുരത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് വാഹനാപകടം; 2 പേർ മരിച്ചു, ഒരാൾക്ക് ​ഗുരുതര പരിക്ക്

Published : May 19, 2025, 07:29 PM IST
‌പത്തനംതിട്ട നരിയാപുരത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് വാഹനാപകടം; 2 പേർ മരിച്ചു, ഒരാൾക്ക് ​ഗുരുതര പരിക്ക്

Synopsis

ഒരാളെ ഗുരുതരാവസ്ഥയിൽ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

പത്തനംതിട്ട: നരിയാപുരത്തുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. സോജൻ, ദീപൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. സ്കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരുടെയും ആരോ​ഗ്യ നില അതീവ ഗുരുതരമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരാളെ ഗുരുതരാവസ്ഥയിൽ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

മെറ്റൽ ഡിക്ടടർ വേണ്ട, ഫുൾ ബോഡി സ്കാനർ, പഴുതടച്ച സുരക്ഷ; 200 കോടിയുടെ പദ്ധതി, കൊച്ചി എയർപോർട്ട് അടിമുടി മാറും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാവിലെ മുതൽ കാണാനില്ല, വയോധികയുടെ മൃതദേഹം കിണറ്റിൽ; സംഭവം മലപ്പുറത്ത്
'വേലി തന്നെ വിളവ് തിന്നു'! ചിക്കന്‍ സ്റ്റാളില്‍ കവര്‍ച്ച നടത്തിയത് ജീവനക്കാരന്‍ തന്നെ; 32,000 രൂപ കവർന്നു, അതിഥി തൊഴിലാളിയെയും വിട്ടില്ല