ബൈക്ക് ബൈപ്പാസിൽ നിന്നും 40 അടി താഴ്ചയുള്ള സർവീസ് റോഡിലേക്ക് വീണു; തിരുവനന്തപുരത്ത് 23കാരൻ മരിച്ചു

Published : Apr 19, 2025, 01:54 PM IST
ബൈക്ക് ബൈപ്പാസിൽ നിന്നും 40 അടി താഴ്ചയുള്ള സർവീസ് റോഡിലേക്ക് വീണു; തിരുവനന്തപുരത്ത് 23കാരൻ മരിച്ചു

Synopsis

യുവാവിനെ നാട്ടുകാർ ആംബുലൻസ് വിളിച്ചു വരുത്തി വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

തിരുവനന്തപുരം: ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കഴക്കൂട്ടം - കാരോട് ബൈപ്പാസിലാണ് അപകടമുണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് 40 അടി താഴെയുളള സർവ്വീസ് റോഡിലേക്ക് വീണതോടെയാണ് ബൈക്ക് യാത്രികൻ മരിച്ചത്. കോട്ടുകാൽ ചരുവിള പുത്തൻ വീട്ടിൽ  ജി മഹേഷാണ് ( 23) മരിച്ചത്. നിർമ്മാണ തൊഴിലാളിയാണ് മരിച്ച മഹേഷ്.

ഇന്നലെ  രാത്രി മുക്കോല കല്ലുവെട്ടാൻകുഴി സർവ്വീസ് റോഡിലാണ് അപകടം. രക്തം വാർന്ന് അബോധാവസ്ഥയിലായ യുവാവിനെ നാട്ടുകാർ ആംബുലൻസ് വിളിച്ചു വരുത്തി വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം പൊലീസ് കേസെടുത്തു.

പരിക്കേറ്റ യാത്രക്കാരിയെ ഫയർഫോഴ്സ് ആംബുലൻസിൽ എത്തിച്ചു, അഡ്മിറ്റ് ചെയ്യാനാവില്ലെന്ന് ആശുപത്രി, കാരണം വിചിത്രം!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്തേക്ക് ട്രെയിനിൽ വന്നിറങ്ങി, കയ്യിലുണ്ടായിരുന്നത് 2 വലിയ ബാഗുകൾ, സംശയത്തിൽ പരിശോധിച്ച് പൊലീസ്; പിടികൂടിയത് 12 കിലോ കഞ്ചാവ്
'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്