
മണ്ണഞ്ചേരി: ഇലക്ട്രിക് സ്കൂട്ടറിന് പിന്നിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ബാർബർ ഷോപ്പ് ഉടമ മരിച്ചു. മണ്ണഞ്ചേരി പോലീസ് സ്റ്റേഷന് എതിർവശത്തെ സഫ സലൂൺ ഉടമ കൂട്ടുങ്കൽ ഹംസ (66) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഞായർ രാവിലെ പത്ത് മണിയോടെയാണ് മരിച്ചത്.
മെയ് നാല് ഞായറാഴ്ച രാവിലെ 7.30 ന് മണ്ണഞ്ചേരി സ്കൂൾ കവലക്ക് സമീപം വെച്ച് ഹംസ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറിന് പിറകിൽ ബൈക്ക് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ഭാര്യ: സഫിയ. മക്കൾ: എച്ച് അനസ്, എച്ച് മുഹമ്മദ് ഹനീഷ് (ജലഗതാഗത വകുപ്പ്, ആലപ്പുഴ). മരുമക്കൾ: ജസീറ, നിസ. ഖബറടക്കം നടത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam