
ഹരിപ്പാട്: നിയന്ത്രണം വിട്ട മിനിലോറി പാഞ്ഞുകയറി ബൈക്ക് യാത്രക്കാരൻ മരിച്ചു. നെറ്റ്‌ബോൾ കേരളാ ജൂനിയർ ടീം മുൻ ക്യാപ്റ്റൻ ചന്ദ്രലേഖയുടെ അച്ഛനും മാടമ്പിൽ ദേവീ സൗണ്ട് ഉടമയുമായ കണ്ടല്ലൂർ തെക്ക് ബേബിഭവനത്തിൽ ഇന്ദ്രാദ്മജനാണ് (ബേബി-56) മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ കണ്ടല്ലൂർ തെക്ക് വെണ്ടേശ്ശേരിൽ ജംഗ്ഷനിലായിരുന്നു അപകടം. തെക്കുഭാഗത്തേക്കു പോകുകയായിരുന്ന ഇന്ദ്രാദ്മജനെ എതിർദിശയിൽ നിന്ന് മണ്ണുകയറ്റിവന്ന ലോറി നിയന്ത്രണം വിട്ടു വന്നിടിക്കുകയായിരുന്നു.
ബൈക്കിൽ ഇടിച്ച ശേഷം കിഴക്കുവശത്തെ വീടിന്റെ മതിലിലേക്കും ലോറി ഇടിച്ചു കയറി. മതിലിനും ലോറിക്കുമിടയിൽപ്പെട്ട ഇന്ദ്രാദ്മജനെ കായംകുളത്ത് നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. തുടർന്ന് ഇയാളെ കായംകുളം താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. മിനി ലോറിയുടെ ഡ്രൈവർ ഗോപകുമാറും(41) ലോറിക്കുളളിൽ കുടുങ്ങി. അഗ്നിരക്ഷാസേനയാണ് ഇയാളെയും ഡോറു പൊളിച്ചു പുറത്തെടുത്തത്. ഗോപകുമാറിനും കാലിനു പരിക്കുണ്ട്. ദ്രൗപദിയാണ് ഇന്ദ്രാദ്മജന്റെ അമ്മ. ഭാര്യ - ബിന്ദു. മൂത്ത മകൾ - ഇന്ദുലേഖ. മരുമകൻ - ഗോകുൽ.
Read also: പാലത്തിന്റെ നിര്‍മാണത്തിന് ഇറക്കിവെച്ചിരുന്ന ഇരുമ്പുകമ്പി മോഷ്ടിക്കാന്‍ ശ്രമിക്കവെ യുവാവ് പിടിയില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...