പകല്‍ സമയം പല സ്ഥലങ്ങളിലെ വര്‍ക്ക് സൈറ്റുകളിലും പരിസരത്തും ചുറ്റിത്തിരിഞ്ഞ ശേഷം രാത്രി സമയത്ത് സ്ഥലത്തെത്തി മോഷണം നടത്തുന്നതായിരുന്നു രീതി.  

ആലപ്പുഴ: ഇരുമ്പുകമ്പി മോഷ്ടിക്കാന്‍ ശ്രമിക്കവേ യുവാവ് പൊലീസിന്റെ പിടിയിലായി. ആലപ്പുഴ ചമ്പക്കുളം പടാഹാരം പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മെട്രിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഇറക്കിവെച്ചിരുന്ന 25 കിലോഗ്രാം ഭാരം വരുന്ന ഇരുമ്പ് കമ്പികളാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മോഷ്ടിക്കാന്‍ ശ്രമിച്ചത്. ആലപ്പുഴ നെടുമുടി പഞ്ചായത്ത് 10 വാര്‍ഡില്‍ കിഴക്കേടം വീട്ടില്‍ വിജേഷ് (27)നെയാണ് നെടുമുടി പൊലീസ് പിടികൂടിയത്. 

പകല്‍ സമയം പല സ്ഥലങ്ങളിലെ വര്‍ക്ക് സൈറ്റുകളിലും പരിസരത്തും ചുറ്റിത്തിരിഞ്ഞ ശേഷം രാത്രി സമയത്ത് സ്ഥലത്തെത്തി മോഷണം നടത്തുന്നതാണ് പ്രതിയുടെ മോഷണ രീതി. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍ ജി, സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ് എന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Read also:  നാളെയുടെ ഇന്ധനം, ഭാവി സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഇന്ത്യ; കേരളത്തിനും പ്രതീക്ഷകൾ, ഹൈഡ്രജന്‍ തുറന്നിടുന്ന വാതിലുകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...