ഓവർടേക്ക് ചെയ്യുന്നതിനിടെ കാർ ബൈക്കിലിടിച്ചു; റോഡിലേക്ക് തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Published : Oct 20, 2026, 03:49 PM IST
Vazhakulam Bike Accident

Synopsis

മൂവാറ്റുപുഴ വാഴക്കുളത്ത് കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി ഗോകുൽ കൃഷ്ണൻ (32) ആണ് മരിച്ചത്. മൂവാറ്റുപുഴ - പുനലൂർ സംസ്ഥാനപാതയിലെ വേങ്ങച്ചുവട്ടിലാണ് അപകടമുണ്ടായത്.

വാഴക്കുളം: മൂവാറ്റുപുഴ - പുനലൂർ സംസ്ഥാനപാതയിലെ വേങ്ങച്ചുവട്ടിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. തൊടുപുഴ ഉടുമ്പന്നൂർ അമയപ്ര നടുവിലെ മഠത്തിൽ പുരുഷോത്തമ കൈമളിന്റെ മകൻ ഗോകുൽ കൃഷ്ണൻ (32) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറോടെ വേങ്ങച്ചുവട്ടിലെ സ്കൂളിന് സമീപത്തായിരുന്നു അപകടം.

വാഴക്കുളത്തെ ന്യൂ കെയർ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഗോകുൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. തൊടുപുഴ ഭാഗത്ത് നിന്ന് എത്തിയ കാർ മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ഗോകുലിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ ഗോകുലിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഴക്കുളം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്നത് 18 വയസ്സുള്ളയാളാണെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ, ഇയാളുടെ പ്രായവും ഡ്രൈവിങ് ലൈസൻസ് ഉണ്ടോയെന്ന കാര്യവും സംബന്ധിച്ച് സ്ഥിരീകരിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഗോകുൽ അവിവാഹിതനാണ്. മാതാവ്: ഷീല. സഹോദരൻ: വിഷ്ണു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നടത്തും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്കൂട്ടർ അപകടത്തിൽപ്പെട്ടപ്പോൾ സീറ്റിനടിയിൽ പുള്ളിമാൻ തോൽ, യുവാക്കളെ അറസ്റ്റ് ചെയ്ത് വനം വകുപ്പ്
മൃ​ഗത്തിന്റേതല്ല, സെപ്റ്റിക് ടാങ്കിൽ കണ്ടത് മനുഷ്യന്റെ മൃതദേഹം; ചീത്ത വിളിച്ചതിന് 55-കാരനെ കൊന്ന് ടാങ്കിലിട്ടു, പ്രതിയെ പിടികൂടി പൊലീസ്