ഓട്ടോറിക്ഷ തട്ടി റോഡിലേക്ക് വീണു, സ്വകാര്യ ബസ് കയറി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Published : Aug 24, 2026, 06:55 PM IST
accident death alappuzha

Synopsis

സജീവൻ സഞ്ചരിച്ച ബൈക്കിൽ ഓട്ടോറിക്ഷ തട്ടിയതിനെത്തുടർന്ന് ഇദ്ദേഹം റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

പൂച്ചാക്കൽ: പാണാവള്ളി നീലംകുളങ്ങര ക്ഷേത്രത്തിന് സമീപം സ്വകാര്യ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പാണാവള്ളി അഞ്ചുതുരുത്ത് കോടാലിച്ചിറ സജീവൻ (66) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. സജീവൻ സഞ്ചരിച്ച ബൈക്കിൽ ഓട്ടോറിക്ഷ തട്ടിയതിനെത്തുടർന്ന് ഇദ്ദേഹം റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഈ സമയം അരൂക്കുറ്റിയിൽനിന്ന് ചേർത്തലയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് സജീവന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉടൻതന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. പരേതനായ കുമാരനാണ് സജീവന്റെ പിതാവ്. ഭാര്യ: കൈരളി. മക്കൾ: സജേഷ്, സനിഷ. മരുമക്കൾ: പ്രവീണ (മാളു), വിനോദ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരാജയങ്ങളെയും നിരാശകളെയും തച്ചുടച്ച 19കാരി, മാവേലിക്കരയ്ക്ക് അഭിമാനമായി കെസിയ, 53 മത്സരാർത്ഥികളെ പിന്തള്ളി മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം
28 വർഷത്തോളം നേർവഴിക്ക് നടത്തി, ആനക്കാരൻ തമ്പിക്ക് അന്ത്യാഞ്ജലിയേകാൻ പാറുവെത്തി