അരിയിൽ തിരയുന്നത് കല്ലല്ല, കോഴിക്കോട് കാരശ്ശേരിയിൽ അപ്രതീക്ഷിത പരിശോധന, അരി ഭരണിയിൽ കണ്ടെത്തിയത് ബ്രൗൺ ഷുഗര്‍

Published : Apr 28, 2025, 12:30 AM IST
അരിയിൽ തിരയുന്നത് കല്ലല്ല, കോഴിക്കോട് കാരശ്ശേരിയിൽ അപ്രതീക്ഷിത പരിശോധന, അരി ഭരണിയിൽ കണ്ടെത്തിയത് ബ്രൗൺ ഷുഗര്‍

Synopsis

അരി സൂക്ഷിച്ച ഭരണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു സാധനം  

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാട്ടേഴ്‌സിൽ എക്സൈസ് പരിശോധന. പരിശോധനയിൽ ബ്രൗൺ ഷുഗർ കണ്ടെത്തി. അരി സൂക്ഷിച്ച ഭരണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു ബ്രൗൺ ഷുഗർ. കോഴിക്കോട് കാരശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാട്ടേഴ്സിൽ എക്സൈസd മിന്നൽ പരിശോധന നടത്തുകയായിരുന്നു. 

ലഹരി വസ്തുക്കളുടെ ഉപയോഗം അടക്കം പരിശോധിക്കുന്നതിനായാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. തുടര്‍ന്ന് വാടക കെട്ടിടത്തിലെ മുറികളിൽ പരിശോധന നടത്തിയപ്പോഴാണ് ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്തത്. അരി സൂക്ഷിച്ചിരുന്ന ഭരണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു ബ്രൗണ്‍ ഷുഗര്‍. ഭരണയിലെ പൊതി തുറന്ന് പരിശോധിച്ചപ്പോഴാണ് ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തത്. ചെറിയ പ്ലാസ്റ്റിക് കുപ്പികള്‍ക്കുള്ളിലാണ് ബ്രൗണ്‍ ഷുഗര്‍ സൂക്ഷിച്ചിരുന്നത്. അരിയും ചെറിയ കുപ്പികളും ചേര്‍ത്ത് പൊതിഞ്ഞ കവര്‍ ഭരണിക്കുള്ളിലാണ് ഒളിപ്പിച്ചുവെച്ചിരുന്നത്. വീടിനുള്ളിലെ ബാഗുകള്‍ക്കുള്ളിൽ നിന്നും സമാനമായ ചെറിയ കുപ്പികള്‍ കണ്ടെടുത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം 

PREV
Read more Articles on
click me!

Recommended Stories

ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയെത്തി ആക്രമിച്ച് കുറുനരി; തല്ലിക്കൊന്ന് നാട്ടുകാർ
രണ്ടു വയസുകാരിയെ കാണാതായെന്ന മുത്തശ്ശിയുടെ പരാതി, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം