വി കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ച സംഭവം പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന് ആരോപണം

Published : Feb 17, 2026, 07:57 AM IST
bike fire incident payyannur

Synopsis

കുറ്റക്കാരെ കണ്ടെത്താൻ ഒരു ഇടപെടലും നടത്തുന്നില്ല. പൊലീസ് നടപടി പ്രതിഷേധാർഹമെന്ന് ജാഗ്രത പയ്യന്നൂർ കൂട്ടായ്മ

പയ്യന്നൂർ:പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ച സംഭവം പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന് ജാഗ്രത പയ്യന്നൂർ കൂട്ടായ്മ. കുറ്റക്കാരെ കണ്ടെത്താൻ ഒരു ഇടപെടലും നടത്തുന്നില്ല. പൊലീസ് നടപടി പ്രതിഷേധാർഹമെന്ന് ജാഗ്രത പയ്യന്നൂർ കൂട്ടായ്മ. സുതാര്യമായ ഫണ്ട് പിരിവാണ് ജാഗ്രത പയ്യന്നൂർ നടത്തുന്നത്. ബൈക്ക് വാങ്ങാൻ ആവശ്യമായ പണം ലഭിച്ചാൽ പിരിവ് നിർത്തും. പൊതുവേദിയിൽ വച്ച് ബൈക്ക് കൈമാറിയ ശേഷം കണക്ക് അവതരിപ്പിക്കുമെന്നും ജാഗ്രത പയ്യന്നൂർ കൂട്ടായ്മ പ്രതികരിച്ചു. ചങ്ങാത്ത മുതലാളിത്തം പിടിമുറുക്കുന്ന പാർട്ടിയെ തുറന്നു കാണിക്കുകയാണ് ലക്ഷ്യമെന്നും ജാഗ്രത പയ്യന്നൂർ സെക്രട്ടറി യു മാധവൻ വിശദമാക്കി. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തില്‍ സിപിഎമ്മിലെ സാമ്പത്തിക തിരിമറിയുടെ ഉള്ളറക്കഥകൾ വി കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയത്. ധനരാജ് രക്തസാക്ഷി ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, ടി ഐ മധുസൂദനൻ എംഎൽഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നു എന്നായിരുന്നു ആരോപണം. പിന്നാലെ സിപിഎമ്മിന്‍റെ ഭാഗത്തുനിന്ന് അനുകൂല പ്രകടനത്തിൽ പങ്കെടുത്തയാളുടെ ബൈക്ക് കത്തിച്ചതുൾപ്പെടെ ആക്രമണമുണ്ടായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീണ്ടും ദൃശ്യം മോഡൽ ! ആൾത്താമസം ഇല്ലാത്ത വീട്ടിൽ കുഴിച്ചിട്ട നിലയിൽ അസ്ഥികൂടം, കൊലപാതകം ? അന്വേഷണം
'ആർഎസ്എസ് നേതാവിന്‍റെ മുണ്ട് വലിച്ചൂരാൻ ശ്രമം', മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പൊലീസ് അതിക്രമമെന്ന് പരാതി; പന്തളത്ത് സംഘർഷം