
കോഴിക്കോട്: ആളില്ലാത്ത വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ ഭക്ഷണം കഴിച്ച് മടങ്ങി. കോഴിക്കോട് താമരശ്ശേരി ചര്‍ച്ച് റോഡിലെ മുണ്ടപ്ലാക്കല്‍ വര്‍ഗ്ഗീസിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണ ശ്രമം നടന്നത്.
തലേ ദിവസത്തെ ഭക്ഷണം വീട്ടുകാര്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു. ചോറും മീന്‍ കറിയും ഉള്‍പ്പെടെയുള്ള വിഭവങ്ങളാണ് ഫ്രിഡ്ജില്‍ ഉണ്ടായിരുന്നത്. ഇതെല്ലാം പുറത്തെടുത്ത് വിഭവസമൃദ്ധമായ ഭക്ഷണം തന്നെയാണ് മോഷ്ടാക്കള്‍ കഴിച്ചത്. മേശമേല്‍ ഉണ്ടായിരുന്ന അച്ചാറും ചോറിനൊപ്പം കൂട്ടി. കാടാതെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന പാല്‍ പുറത്തെടുത്ത് ചായയുണ്ടാക്കി കുടിച്ചു. ചായയൊഴിച്ച നിലയില്‍ മൂന്ന് ഗ്ലാസുകള്‍ മേശപ്പുറത്തുണ്ടായിരുന്നു.
അകത്തുണ്ടായിരുന്ന രണ്ടു കസേരയ്ക്ക് പുറമെ മുറിയ്ക്ക് പുറത്തുള്ള ഒരു കസേര കൂടി ഡൈനിങ് ടേബിളിന് സമീപത്തായി ഇട്ടിരുന്നു. മൂന്ന് മോഷ്ടാക്കള്‍ വീട്ടില്‍ കയറിയതായാണ് സംശയിക്കുന്നത്. വര്‍ഗ്ഗീസും കുടുംബവും ബന്ധുവീട്ടില്‍ പോയ തക്കത്തിനാണ് മോഷണ ശ്രമം നടന്നത്. രാവിലെ സമീപത്തെ വീട്ടുകാര്‍ വര്‍ഗ്ഗീസിന്റെ വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് വിളിച്ചറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ ഇവിടെയെത്തി പരിശോധിച്ചപ്പോഴാണ് മോഷണ ശ്രമം സ്ഥിരീകരിച്ചത്. വീട്ടിനുള്ളിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam