
നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂരിലെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് അഭിമാനത്തോടെയെന്ന് അഡ്വക്കേറ്റ് മോഹൻ ജോർജ്.പലരും ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നുണ്ട്. മോദിയുടെ പേര് പറഞ്ഞാൽ തന്നെ തനിക്ക് വോട്ട് കിട്ടുമെന്നും മോഹൻ ജോർജ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്തേ കേരളം പരിപാടിയിൽ പറഞ്ഞു. കെ എസ് സി വിദ്യാർത്ഥി രാഷ്ട്രീയം മുതൽ താൻ പൊതുപ്രവർത്തനരംഗത്തുണ്ട്. മലബാറിൽ നിന്നുള്ള പ്രതിനിധി എന്ന നിലയിൽ നേരത്തെ തന്നെ ജനറൽ സെക്രട്ടറിയായിരുന്നു.അന്ന് പാർട്ടിയിലുണ്ടായിരുന്നവർ ബിജെപിയിൽ ചേരാൻ പറഞ്ഞുവെന്നും മോഹൻ ജോർജ് പറഞ്ഞു.
രാഷ്ട്രീയം തീരുമാനിക്കുന്നത് സാഹചര്യങ്ങൾക്കനുസരിച്ചാണ്. നിലമ്പൂർ മണ്ഡലത്തിൽ നല്ല പ്രതീക്ഷയാണ് വെക്കുന്നത്. പല കേരള കോൺഗ്രസ് നേതാക്കളും തന്നെ ബന്ധപ്പെടുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് എത്തും. പി.വി. അൻവർ നിലമ്പൂരിൽ ശക്തനായ സ്ഥാനാർത്ഥിയാണ്. വോട്ട് ചെയ്യുന്നത് ജനങ്ങളാണ്. ജനങ്ങൾ തീരുമാനിക്കട്ടെ ആര് നിലമ്പൂരിനെ നയിക്കണമെന്ന്. ബിജെപി സംസ്ഥാനത്ത് ശക്തമായി കൊണ്ടിരിക്കുകയാണ്. ജനങ്ങളും മാറി ചിന്തിക്കുകയാണെന്നും മോഹൻ ജോർജ് പറഞ്ഞു.
ബിജെപി സ്ഥാനാർഥി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ അദ്ദേഹം സന്ദർശിച്ചിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി ആര്യാടൻ ഷൌക്കത്തും എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. സ്ഥാനാർത്ഥി പ്രഖ്യാപന നിമിഷം മുതൽ നിലമ്പൂർ നിയോജക മണ്ഡലത്തിലെമ്പാടും അഭൂതപൂർവമായ ജനപിന്തുണയാണ് എൽഡിഎഫിന് ലഭിക്കുന്നതെന്ന് എം സ്വരാജ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam