തലസ്ഥാനത്ത് ബിജെപിക്ക് കോൺഗ്രസിന്‍റെ തിരിച്ചടി, മത്സ്യമേഖലയിലെ പ്രമുഖ നേതാവ് ഫ്രാൻസിസ് ആൽബർട്ട് തരൂരിനൊപ്പം

Published : Apr 11, 2024, 11:46 PM IST
തലസ്ഥാനത്ത് ബിജെപിക്ക് കോൺഗ്രസിന്‍റെ തിരിച്ചടി, മത്സ്യമേഖലയിലെ പ്രമുഖ നേതാവ് ഫ്രാൻസിസ് ആൽബർട്ട് തരൂരിനൊപ്പം

Synopsis

ഇന്ദിരാഭവനിലെത്തിയ ഫ്രാൻസിസ് ആൽബർട്ടിനെ കെ പി സി സി ആക്ടിങ് പ്രസിഡന്റ് എം എം ഹസനും ശശി തരൂർ എം പിയും ചേർന്ന് സ്വീകരിച്ചു

തിരുവനന്തപുരം: ബി ജെ പി ജില്ലാ കമ്മിറ്റിയംഗവും തിരുവനന്തപുരത്ത് മത്സ്യ മേഖലയിലെ പ്രമുഖ നേതാവുമായ ഫ്രാൻസിസ് ആൽബർട്ടും നിരവധി പ്രവർത്തകരും ബി ജെ പിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. ഇന്നലെ വൈകുന്നേരം ഇന്ദിരാഭവനിലെത്തിയ ഫ്രാൻസിസ് ആൽബർട്ടിനെ കെ പി സി സി ആക്ടിങ് പ്രസിഡന്റ് എം എം ഹസനും ശശി തരൂർ എം പിയും ചേർന്ന് സ്വീകരിച്ചു. തീരദേശത്തോടും ക്രിസ്ത്യൻ സമുദായത്തോടും ബി ജെ പി പുലർത്തുന്ന സമീപനത്തിൽ മനംനൊന്താണ് താൻ പാർട്ടി വിട്ട് കോൺഗ്രസിലെത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

കോൺഗ്രസിന് പരമ്പരാഗതമായി ലഭിച്ചു കൊണ്ടിരിക്കുന്ന തീരദേശ മേഖലയിലെ വോട്ടുകൾ തട്ടിയെടുക്കാനായി ബി ജെ പി പണം വാരിയെറിയുകയാണെന്ന് ഫ്രാൻസിസ് ആൽബർട്ട് ആരോപിച്ചു. കഴിഞ്ഞ ദിവസം ബി ജെ പി നേതാക്കൾ പണവുമായി തന്നെയും സമീപിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ശശി തരൂരിന് വേണ്ടി താൻ പ്രചരണ രംഗത്തുണ്ടാകുമെന്നും ഫ്രാൻസിസ് ആൽബർട്ട് വ്യക്തമാക്കി.

അതേസമയം വോട്ടുകൾ സ്വാധീനിക്കുന്നതിന് തീരദേശത്ത് ചില നേതാക്കൾ പണം മുടക്കുന്നുവെന്ന് അവിടുത്തെ ആളുകൾ തന്നോടു പറയുന്നുണ്ടെന്നുമാണ് ശശി തരൂർ പറഞ്ഞത്. കോൺഗ്രസിലേക്ക് ഫ്രാൻസിസ് ആൽബർട്ടിനെ സ്വാഗതം ചെയ്യുന്നതായി എം എം ഹസനും വ്യക്തമാക്കി. കെ പി സി സി ജനറൽ സെക്രട്ടറി ജി എസ് ബാബു അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

ഇനിയെന്തുവേണം! വിഷുക്കാലത്ത് കൊടും ചൂടിൽ ആശ്വാസ മഴ ഉറപ്പ്, കേരളത്തിൽ 4 ദിവസം ഇടിമിന്നൽ ജാഗ്രതയും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നെയ്യാറ്റിൻകരയിൽ 7ാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു
മലപ്പുറത്ത് കച്ചകെട്ടിയിറങ്ങി എംവിഡി; രണ്ടാഴ്ചയ്ക്കിടെ കുടുങ്ങിയത് 437 വാഹനങ്ങള്‍, ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത് ഹെൽമറ്റ് ധരിക്കാത്തതിന്