സത്യപ്രതിജ്ഞ ചടങ്ങിനെ തുടർന്ന് ബിജെപി ആഹ്ലാദ പ്രകടനം; സിപിഎം പ്രവർത്തകരെ ആക്രമിച്ചതായി പരാതി

Published : Jun 09, 2024, 10:10 PM IST
സത്യപ്രതിജ്ഞ ചടങ്ങിനെ തുടർന്ന് ബിജെപി ആഹ്ലാദ പ്രകടനം; സിപിഎം പ്രവർത്തകരെ ആക്രമിച്ചതായി പരാതി

Synopsis

പ്രകടനത്തിനായി ലോറിയിലെത്തിയ ബിജെപി പ്രവർത്തകർ രക്തസാക്ഷി സ്മാരക മന്ദിരത്തിൽ ഇരിക്കുകയായിരുന്ന ബിബിൻ, അശ്വിൻ എന്നിവരെ ആക്രമിച്ചുവെന്നാണ് പരാതി. ഇരുവരെയും തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   

മാഹി: മാഹി ചെറുകല്ലായിൽ സിപിഎം പ്രവർത്തകരെ ബിജെപി പ്രവർത്തകർ ആക്രമിച്ചതായി പരാതി. സിപിഎം പ്രവർത്തകരായ ബിബിൻ, അശ്വിൻ എന്നിവർക്കാണ് പരിക്കേറ്റത്. മോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിനെ തുടർന്ന് ചെറുകല്ലായിൽ ബിജെപി പ്രവർത്തകരുടെ ആഹ്ലാദ പ്രകടനമുണ്ടായിരുന്നു. പ്രകടനത്തിനായി ലോറിയിലെത്തിയ ബിജെപി പ്രവർത്തകർ രക്തസാക്ഷി സ്മാരക മന്ദിരത്തിൽ ഇരിക്കുകയായിരുന്ന ബിബിൻ, അശ്വിൻ എന്നിവരെ ആക്രമിച്ചുവെന്നാണ് പരാതി. ഇരുവരെയും തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വയനാട്ടിൽ നടു റോഡിൽ ആയുധങ്ങളുമായി സ്വർണ്ണക്കടത്ത് സംഘത്തിന്റെ ഏറ്റുമുട്ടൽ: 4 പേരെ കൂടി അറസ്റ്റ് ചെയ്ത് പൊലീസ്

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു
3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു