നാളത്തെ ഉദ്ഘാടനത്തില്‍ നിന്നും ഒഴിവാക്കി; എളമരം കടവ് പാലം തുറന്നുകൊടുത്ത് ബിജെപി

Published : May 22, 2022, 07:25 PM ISTUpdated : May 22, 2022, 07:27 PM IST
നാളത്തെ ഉദ്ഘാടനത്തില്‍ നിന്നും ഒഴിവാക്കി; എളമരം കടവ് പാലം തുറന്നുകൊടുത്ത് ബിജെപി

Synopsis

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി കെ സജീവന്‍റെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധവുമായെത്തി പാലം തുറന്നുകൊടുത്തത്. 

കോഴിക്കോട്: നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന, കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവ് പാലം തുറന്നുകൊടുത്ത് ബിജെപി പ്രവർത്തകർ. കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽനിന്ന് ബിജെപിയെ ഒഴിവാക്കിതിലുള്ള പ്രതിഷേധമെന്നാണ് വിശദീകരണം. 

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി കെ സജീവന്‍റെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധവുമായെത്തി പാലം തുറന്നുകൊടുത്തത്. കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി നിർമിച്ച പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ ബിജെപിയെ പൂർണമായും ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പാലം തുറന്നുകൊടുത്തതെന്ന് വി കെ സജീവൻ പറഞ്ഞു.

നാളെ വൈകിട്ട് അഞ്ചുമണിക്കായിരുന്നു പാലത്തിന്‍റെ ഉദ്ഘാടനം നിശ്ചയിച്ചത്. പാലത്തിന്‍റെ ഒരുവശത്തേക്ക് പ്രതിഷേധവുമായെത്തിയ ബിജെപി പ്രവർത്തകർ നാട മുറിച്ച് പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്യുകയായിരുന്നു. തുടർന്ന് വാഹനങ്ങളുമായി പ്രവർത്തകർ പാലത്തിലൂടെ കടന്നുപോയി. ഇതിനു പിന്നാലെ നാട്ടുകാരും പാലത്തിൽ പ്രവേശിച്ചു. സംഭവമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥർ പാലത്തിൽ കയറിയ ആളുകളെ ഇറക്കി ബാരിക്കേഡുകൾ വെച്ച് ഇരുവശങ്ങളും അടച്ചു.

കേരളത്തെ കേന്ദ്ര സർക്കാർ അകമഴിഞ്ഞു സഹായിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ സംസ്ഥാന സർക്കാറിന്‍റെ ഭാഗത്തുനിന്നും കേന്ദ്രത്തിനെതിരെ സ്ഥിരം കുറ്റപ്പെടുത്തലുകൾ മാത്രമാണുള്ളതെന്നും വി കെ സജീവൻ പറഞ്ഞു. ഓരോ പദ്ധതികൾ സമർപ്പിക്കുമ്പോഴും അനുഭാവപൂർണമായാണ് കേന്ദ്രം പരിഗണിക്കുന്നത്. 

35 കോടി രൂപ ചെലവഴിച്ചാണ് എളമരംകടവ് പാലത്തിന്‍റെ നിർമാണം പൂർത്തീകരിച്ചത്. എന്നാൽ ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര സർക്കാരിന്‍റെ ഒരു പ്രതിനിധിയെ ഉൾപ്പെടുത്തി മാന്യത കാണിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. ബിജെപി വിരുദ്ധ വേദി സൃഷ്ടിച്ചാണ് പാലം ഉദ്ഘാടനം നിശ്ചയിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് പാലം തുറന്നുകൊടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു.

ഗൂഗിള്‍ മാപ്പ് ചതിച്ചു, കോട്ടയത്ത് ടൊയോട്ട ഫോര്‍ച്യൂണര്‍ തോട്ടില്‍ വീണു!

ആറാട്ടുപുഴയിൽ അതിശക്തമായ കടൽക്ഷോഭം: വലിയഴീക്കൽ പാലത്തിൻ്റെ അപ്രോച്ച് റോഡിൽ വെള്ളം കയറി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സാമൂഹിക മാധ്യമങ്ങൾ സാഹിത്യ രംഗത്തെ പ്രതിഭകൾക്ക് വലിയ അവസരങ്ങൾ തുറന്നു: യുവ സാഹിത്യകാരി നിമ്ന വിജയ്
യുവാവിന്റെ കാലിലൂടെ കയറിയിറങ്ങി, നിർത്താതെ പോയ വാഹനം സിസിടിവിയിലും തിരിച്ചറിഞ്ഞില്ല