വേദനിപ്പിക്കുന്ന കാഴ്ച, മുസിരിസ് ബീച്ചിൽ ഡോൾഫിന്‍റെ ജഡം കരയ്ക്കടിഞ്ഞു, പൂർണ്ണ വളർച്ചയെത്താത്ത കുഞ്ഞും ജഡത്തിനൊപ്പം

Published : Jul 12, 2025, 02:28 PM IST
dolphin dead body

Synopsis

അഴീക്കോട് മുനക്കൽ മുസിരിസ് ബീച്ചിൽ ഗർഭിണിയായ ഡോൾഫിന്‍റെയും കുഞ്ഞിന്‍റെയും ജഡം കരയ്ക്കടിഞ്ഞു. ഒരു മാസത്തിനിടെ രണ്ടാം വട്ടമാണ് ഡോൾഫിന്‍റെ ജഡം കരയ്ക്കടിയുന്നത്. 

തൃശൂർ: അഴീക്കോട് മുനക്കൽ മുസിരിസ് ബീച്ചിൽ ഡോൾഫിന്‍റെ ജഡം കരയ്ക്കടിഞ്ഞു. ഇന്ന് രാവിലെയാണ് ഗർഭിണിയായ ഡോൾഫിന്‍റെ ജഡം കരയ്ക്കടിഞ്ഞത്. പൂർണ്ണ വളർച്ചയെത്താത്ത കുഞ്ഞും ജഡത്തോടൊപ്പമുണ്ട്. ഒരു മാസത്തിനിടെ രണ്ടാം വട്ടമാണ് ഡോൾഫിന്‍റെ ജഡം ഇവിടെ കരയ്ക്കടിയുന്നത്. മുസിരിസ് ബീച്ച് അധികൃതർ വനം വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്. ഈയിടെയുണ്ടായ കപ്പലപകടങ്ങളാണ് ഡോൾഫിനുകളുടെ ജീവനെടുക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കൊല്ലം അഴീക്കൽ തീരത്ത് ഡോൾഫിന്‍റെ ജഡം അടിഞ്ഞിരുന്നു. അഴീക്കൽ ഹാർബറിന് സമീപത്താണ് ജഡം അടിഞ്ഞത്. മത്സ്യത്തൊഴിലാളികളാണ് ആദ്യം ജഡം കണ്ടത്. ഉടനെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരം അറിയിച്ചു. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജഡം അവിടെ നിന്ന് മാറ്റി.

നേരത്തെ ആറാട്ടുപുഴ തറയിൽ കടവിന് സമീപം കണ്ടെയ്‌നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. കണ്ടെയ്നർ അടിഞ്ഞ തറയിൽക്കടവിൽ നിന്നു 200 മീറ്ററോളം തെക്കുമാറി അഴീക്കോടൻ നഗറിനു സമീപമാണ് ഡോൾഫിന്‍റെ ജഡം കണ്ടത്. ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ തീരദേശം വൃത്തിയാക്കുന്നതിനിടെയാണ് ഡോൾഫിന്‍റെ ജഡം കണ്ടത്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സജി കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്