വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ വയോധികനെ കാണാതായി, കക്കി അണക്കെട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തി

Published : Nov 24, 2022, 10:43 PM ISTUpdated : Nov 24, 2022, 11:53 PM IST
വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ വയോധികനെ കാണാതായി, കക്കി അണക്കെട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തി

Synopsis

നാല് ദിവസം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന്  ബന്ധു പൊലീസിന് നൽകിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം.

പത്തനംതിട്ട: ആങ്ങമൂഴിയിൽ നിന്ന്  കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. പാലത്തടിയാർ  താമസിക്കുന്ന രാമചന്ദ്രന്‍റെ മൃതദേഹമാണ് കക്കി അണക്കെട്ടിൽ നിന്നും കണ്ടെടുത്തത്. ഇക്കഴിഞ്ഞ പതിനെട്ടാം തിയതിയാണ് ഉറാനി വനത്തിലേക്ക് വനവിഭവങ്ങൾ ശേഖരിക്കാൻ പോയത്. നാല് ദിവസം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന്  ബന്ധു പൊലീസിന് നൽകിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

PREV
Read more Articles on
click me!

Recommended Stories

മദ്യലഹരിയിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനും പൊലീസിനും നേരെ ആക്രമണം; കൊല്ലത്ത് മൂന്ന് യുവാക്കൾ അറസ്റ്റിൽ
തെരഞ്ഞെടുപ്പ് പ്രമാണിച്ച് രണ്ട് ദിവസം ഡ്രൈ ഡേ; സാഹചര്യം മുതലാക്കി അനധികൃത മദ്യവിൽപ്പന, കയ്യോടെ പൊക്കി പൊലീസ്