പെൺകുട്ടിയുടെ ഫോൺ നമ്പർ ചോദിച്ചതിന് യുവാക്കൾ ഏറ്റുമുട്ടി, ഒരാൾക്ക് വെട്ടേറ്റു

Published : Nov 24, 2022, 09:38 PM ISTUpdated : Nov 24, 2022, 09:39 PM IST
പെൺകുട്ടിയുടെ ഫോൺ നമ്പർ ചോദിച്ചതിന് യുവാക്കൾ ഏറ്റുമുട്ടി, ഒരാൾക്ക് വെട്ടേറ്റു

Synopsis

സുഹൃത്തായ പെൺകുട്ടിയുടെ ഫോൺ നമ്പർ ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ്  സംഘർഷത്തിൽ കലാശിച്ചത്.

പാലക്കാട്:  വടക്കഞ്ചേരിയിൽ പെൺകുട്ടിയുടെ ഫോൺ നമ്പർ ചോദിച്ചതിന്റെ പേരിലുണ്ടായ സംഘർഷതിനിടെ യുവാവിന് വെട്ടേറ്റു.  വടക്കഞ്ചേരി സ്വദേശി അരുണിനാണ് വെട്ടേറ്റത്. സംഭവത്തിൽ രഞ്ജിത് എന്ന യുവാവിനെതിരെ വടക്കഞ്ചേരി പൊലീസ് വധശ്രമത്തിന് കേസെടുത്തു. അരുണിന്റെ സുഹൃത്തായ പെൺകുട്ടിയുടെ ഫോൺ നമ്പർ രഞ്ജിത്ത് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ്  സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ സമീപത്തെ കരിക്ക് വിൽപ്പനക്കാരുടെ കത്തിയെടുത്തു രഞ്ജിത്ത് അരുണിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഇടപെട്ട് തടഞ്ഞു. കാലിനു വെട്ടറ്റ അരുണിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തിരുവനന്തപുരത്ത് ഓട്ടോയിൽ കയറ്റിയ ശേഷം നടന്ന പീഡനശ്രമം; പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് ആറ്റിങ്ങൽ കോടതി

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്