വാങ്ങിയിട്ട് ഒരു ദിവസം പോലുമായില്ല, സെൽഫിയെടുക്കുന്നതിനിടെ ഐ ഫോൺ കനാലിൽ വീണു, മുങ്ങിയെടുത്ത് ഫയ‍ർഫോഴ്സ്

Published : Jun 15, 2025, 09:21 PM IST
missing phone

Synopsis

125000 രൂപ വില വരുന്ന ഐഫോൺ ശനിയാഴ്ച്ചയാണ് കൃഷ്ണ വാങ്ങിയത്. സെൽഫി എടുക്കുന്നതിനിടയിൽ മനക്കൊടി പുള്ള് ഇറിഗേഷൻ കനാലിൽ വീണു പോവുകയായിരുന്നു.

തൃശൂർ: സെൽഫിയെടുക്കുന്നതിനിടയിൽ അബദ്ധത്തിൽ ഇറിഗേഷൻ കനാലിൽ വീണ ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന പുതിയ മൊബൈൽ ഫോൺ ഫയർഫോഴ്സ് മുങ്ങിയെടുത്തു ഉടമക്ക് നൽകി. മനക്കൊടി പുള്ള് ടൂറിസം പ്രദേശത്ത് എത്തി സെൽഫിയെടുക്കുന്നതിനിടയിൽ വെള്ളത്തിൽ പോയ ചേർപ്പ് സ്വദേശി ഇ പി കൃഷ്ണയുടെ മൊബൈൽ ഫോണാണ് ഫയർഫോഴ്സ് ടീം മുങ്ങിയെടുത്ത് കേട് പാട് കൂടാതെ ഉടമക്ക് തിരികെ നൽകിയത്.

125000 രൂപ വില വരുന്ന ഐഫോൺ ശനിയാഴ്ച്ചയാണ് കൃഷ്ണ വാങ്ങിയത്. സെൽഫി എടുക്കുന്നതിനിടയിൽ മനക്കൊടി പുള്ള് ഇറിഗേഷൻ കനാലിൽ വീണു പോവുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് തൃശൂർ ഡിവിഷനിൽ നിന്ന് എത്തിയ സംഘം ഓക്സിജൻ സിലിണ്ടർ ഉൾപ്പടെ മറ്റു സംവിധാനങ്ങൾ ഉപയോഗിച്ച് രണ്ടു മണിക്കൂർ നേരത്തെ പ്രയത്നത്തിന്റെ ഭാഗമായി വെള്ളത്തിനടിയിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്ത് ഫോണിന്റെ ഉടമസ്ഥന് കൈമാറി.

ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ പി കെ പ്രജീഷ്, എ എസ് അനിൽജിത്ത്, ഷാജൻ.വാർഡ് അംഗം കെ രാഗേഷ്, പാടശേഖര സമിതി ഭാരവാഹികളായ കെ മധുസൂദനൻ, പി എസ് സിനീഷ്, സി എ അജീഷ് തുടങ്ങിയവർ നേതൃത്വം നൽകി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ക്യാനിന്‍റെ പേരില്‍ അക്രമം; പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്
അരയ്ക്ക് കൈയും കൊടുത്ത് ആദ്യം ഗേറ്റിന് മുന്നിൽ, പിന്നെ പതിയെ പതിയെ പോ‍ർച്ചിലേക്ക്; പട്ടാപ്പകൽ സ്കൂട്ടറുമായി കടക്കുന്ന വീഡിയോ