തിരുനെല്ലിയിൽ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവം, സഹോദരി ഭർത്താവ് അറസ്റ്റിൽ 

Published : May 08, 2022, 11:53 AM IST
തിരുനെല്ലിയിൽ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവം, സഹോദരി ഭർത്താവ് അറസ്റ്റിൽ 

Synopsis

മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടയിൽ ഇയാൾക്ക് മർദനമേറ്റിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചത്.  

തിരുനെല്ലി: വയനാട് തിരുനെല്ലിയിൽ വാക്കുതർക്കത്തിനിടയിൽ മർദനമേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരി ഭർത്താവ് അറസ്റ്റിൽ. പോത്തുമൂല എമ്മടി വിപിനെയാണ് കൊലപാതക കുറ്റം ചുമത്തി തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. തിരുനെല്ലി കാളാംങ്കോട് കോളനിയിലെ ബിനുവാണ് കഴിഞ്ഞ ദിവസം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടയിൽ ഇയാൾക്ക് മർദനമേറ്റിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചത്.  പരിക്കേറ്റ ബിനുവിനെ അയൽവാസികളാണ് അപ്പപ്പാറ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും എത്തിച്ചത്. കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തിയത്.  

PREV
Read more Articles on
click me!

Recommended Stories

വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം
'കാർ ബൈക്കിന് സൈഡ് നൽകിയില്ല, വണ്ടിയിൽ തട്ടാൻ ശ്രമിച്ചു'; കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ