കണ്ണീരായി സഹോദരങ്ങൾ; മലമ്പുഴ ഡാമിൽ 2 പേർ മുങ്ങി മരിച്ചു, മൃതദേഹം കണ്ടെത്തിയത് ഇന്ന് പുലർച്ചെ

Published : May 15, 2025, 07:31 AM ISTUpdated : May 15, 2025, 07:39 AM IST
കണ്ണീരായി സഹോദരങ്ങൾ; മലമ്പുഴ ഡാമിൽ 2 പേർ മുങ്ങി മരിച്ചു, മൃതദേഹം കണ്ടെത്തിയത് ഇന്ന് പുലർച്ചെ

Synopsis

തുടർന്ന് ഇന്ന് പുലർച്ചയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.  

പാലക്കാട്: മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. പാലക്കാട് പൂളക്കാട് സ്വദേശി നസീഫിൻ്റെ മക്കൾ മുഹമ്മദ് നിഹാൽ (20), ആദിൽ (16) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ഇരുവരും കുളിക്കാൻ ഇറങ്ങിയത്. കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഇരുവരേയും കാണാതായതിനെ തുടർന്നാണ് പരിശോധന നടത്തിയത്. 20കാരൻ്റെ ഫോണ്‍ ലൊക്കേഷൻ നോക്കിയാണ് വെള്ളത്തിൽ മുങ്ങിയതാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇന്ന് പുലർച്ചയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

സിന്ദു നദീജല കരാർ; വ്യവസ്ഥകളിൽ ചർച്ചയാവാം, ഇന്ത്യയുടെ എതിർപ്പും പറയാം; നിലപാട് മാറ്റി പാകിസ്ഥാൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്