
ആലപ്പുഴ: അമ്പലപ്പുഴയിൽ പെരുന്നാളിന് അറുക്കാനായി എത്തിച്ച പോത്ത് വിരണ്ടോടി. കഴിഞ്ഞ ദിവസം രാത്രിയിൽ അമ്പലപ്പുഴ വളഞ്ഞ വഴിയിലാണ് സംഭവം. ചെറിയ പെരുന്നാളിന്‍റെ ഭാഗമായി ഇറച്ചിക്കടയിലെത്തിച്ച പോത്ത് തൊഴിലാളികളുടെ കൈയിൽ നിന്ന് വിരണ്ടോടുകയായി. ഈ സമയം ഇറച്ചിക്കടക്ക് മുന്നിലും വളഞ്ഞ വഴി ജംഗ്ഷനിലുമായി നൂറു കണക്കിന് ആളുകളുണ്ടായിരുന്നു.
കെട്ടിയിട്ട സിമന്‍റ് കട്ടയുമായാണ് പോത്ത് ഓടിയത്. ഓടുന്നതിനിടെ ഒരു ബൈക്ക് പോത്ത് ഇടിച്ചിട്ടു. ഇതോടെ നാട്ടുകാരും പ്രദേശത്തുള്ളവരും ഭയന്ന് ചിതറിയോടി. ഒടുവിൽ മണിക്കൂറുകൾക്കു ശേഷമാണ് പോത്തിനെ പിടികൂടിയായത്. സമീപത്തെ സർവീസ് സ്റ്റേഷന്‌റെ വാട്ടർ ടാങ്കർ വീണ പോത്തിനെ അറവുശാലയിൽ നിന്നെത്തിയവർ സാഹസികമായി പിടികൂടി കെട്ടിയിട്ടു. പിന്നീട് മറ്റൊരു സ്ഥലത്തെത്തിച്ച് അറക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം കാട്ടാക്കടയിലും കശാപ്പിന് എത്തിച്ച പോത്ത് വിരണ്ടോടിയിരുന്നു. അഞ്ചുകിലോമീറ്ററോളം വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ വഴിയാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് ഒരുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പോത്തിനെ കീഴടക്കിയത്.
Read More : എസിയിൽ പൊട്ടിത്തെറി, പിന്നാലെ ഗേൾസ് ഹോസ്റ്റലിൽ തീപിടിച്ചു, ബാൽക്കണി വഴി ചാടി രക്ഷപ്പെട്ട് 2 പെൺകുട്ടികൾ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam