മാന്നാറിലെ കാശിനാഥൻ ബിൽഡേഴ്‌സ് ഉടമ മധുസൂദനനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Published : Aug 09, 2026, 02:33 AM IST
Madhusoodanan

Synopsis

കാശിനാഥൻ ബിൽഡേഴ്സ് ഉടമയും മാന്നാർ സ്വദേശിയുമായ മധുസൂദനനെ ചെറിയനാട്ട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇദ്ദേഹം ട്രെയിനിന് മുന്നിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകി. സംഭവത്തിൽ ചെങ്ങന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

മാന്നാർ: കാശിനാഥൻ ബിൽഡേഴ്സ് ഉടമയും മാന്നാർ മൂലശേരിൽ സ്വദേശിയുമായ മധുസൂദനനെ (52) ചെറിയനാട്ട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചെറിയനാട് മാമ്പള്ളി പടി ലെവൽ ക്രോസിന് സമീപം ഇന്ന് വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

ഇന്നോവ കാറിലെത്തിയ മധുസൂദനൻ ട്രെയിനിനു മുന്നിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വിവരമറിഞ്ഞ് ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. രജനിയാണ് പരേതന്റെ ഭാര്യ. ഡോ. മേഘ, മിഥുന എന്നിവർ മക്കളാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊലപാതക ശ്രമവും കവർച്ചയും ഉൾപ്പെടെ നിരവധി കേസുകൾ: കളമശ്ശേരിയിൽ വീണ്ടും കാപ്പ പ്രയോഗിച്ച് പോലീസ്, പ്രതി ജയിലിൽ
വധശ്രമം അടക്കം കേസുകളിൽ പ്രതി: കൊച്ചിയിലെ ഗുണ്ട അട്ടാണി അനീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു