
തൃശൂർ: ചാവക്കാട് കടപ്പുറത്ത് കടൽക്ഷോഭത്തിൽ കെട്ടിടം തകർന്നു വീണു. കടൽ ഭിത്തി കെട്ടാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ റോഡ് ഉപരോധിച്ചു.
അഞ്ചങ്ങാടി വളവിൽ ഹസ്സന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്നത്. കടൽ കരയിലേക്ക് ഇരച്ചു കയറുകയായിരുന്നു. പിഡബ്ല്യുഡി റോഡും കടലും തമ്മിലുള്ള ദൂരം നിലവിൽ 10 മീറ്റർ മാത്രമാണ്. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും ഇവിടെയുണ്ട്. അതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്.
ഭാരതപ്പുഴയിൽ വീണ്ടും പോത്ത് ചത്തുപൊങ്ങി; ജഡം കണ്ടത് വെള്ളയാങ്കല്ല് തടയണയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam