കഴിഞ്ഞ ദിവസം ഏഴ് പോത്തുകളാണ് ഭാരതപ്പുഴയിൽ ചത്തുപൊങ്ങിയത്.

പാലക്കാട്: തൃത്താല ഭാരതപ്പുഴയിൽ വീണ്ടും പോത്തിന്‍റെ ജഡം കണ്ടെത്തി. ഭാരതപ്പുഴയിലെ വെള്ളയാങ്കല്ല് തടയണയിലാണ് വീണ്ടും പോത്തിന്‍റെ ജഡം കണ്ടെത്തിയത്. റെഗുലേറ്ററിന് സമീപമാണ് ജഡം കണ്ടത്.

കഴിഞ്ഞ ദിവസം ഏഴ് പോത്തുകളാണ് ഭാരതപ്പുഴയിൽ ചത്തുപൊങ്ങിയത്. പട്ടാമ്പി മുതൽ തൃത്താല വെള്ളിയാങ്കല്ല് വരെയുള്ള ഭാഗത്താണ് സംഭവം. പാവറട്ടി കുടിവെള്ള സംഭരണിയിലാണ് കന്നുകാലികൾ ചത്തുപൊങ്ങിയത്.

അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പുഴയിൽ കന്നുകാലികളുടെ ജഡം കണ്ടത്. ദിവസങ്ങളോളം പഴക്കമുള്ളതും പുഴുവരിച്ച നിലയിലുമാണ് ജഡങ്ങൾ. പോത്തുകൾ ചത്തതിന് കാരണം വ്യക്തമല്ല.

അത് ചതുപ്പ് നിലമെന്ന് മന്ത്രി ഗണേഷ് കുമാർ; എറണാകുളത്ത് കെഎസ്ആർടിസിയുടെ പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണം ഉടനില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം