കണ്ണൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്, മറ്റ് 6 പേ‍ർക്കും പരിക്ക്

Published : Apr 02, 2025, 10:53 AM IST
കണ്ണൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്, മറ്റ് 6 പേ‍ർക്കും പരിക്ക്

Synopsis

രാവിലെ 7.15നാണ് അപകടമുണ്ടായത്. മട്ടന്നൂർ- ഇരിട്ടി സംസ്ഥാന പാതയിൽ ഉളിയിൽ പാലത്തിനടുത്തു വച്ചാണ് അപകടമുണ്ടായത്.

കണ്ണൂർ: ഉളിയിൽ ബസും ലോറിയും കൂട്ടിയിടിച്ചു അപകടം.7 പേർക്ക് പരിക്കുണ്ട്. ബസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. കണ്ണൂരിൽ നിന്ന് വിരാജ്പേട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാവിലെ 7.15നാണ് അപകടമുണ്ടായത്. മട്ടന്നൂർ- ഇരിട്ടി സംസ്ഥാന പാതയിൽ ഉളിയിൽ പാലത്തിനടുത്തു വച്ചാണ് അപകടമുണ്ടായത്.

ബസിന്റെ മുൻഭാഗം പൂർണമായും തക‍ർന്നിട്ടുണ്ട്. ബസ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബസിന്റെ മുന്നിലെ ചില്ല് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ നാട്ടുകാർ പുറത്തേക്കെടുത്തത്. ബസ് ‍ഡ്രൈവർ ഇപ്പോൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബസ് യാത്രക്കാരായ മറ്റ് 6 പേർക്കാണ് പരിക്കേറ്റത്. 

ഗോകുലിനെ പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും