സ്വന്തം സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായി, പരിശോധിക്കുന്നതിനിടെ ലിഫ്റ്റ് ഉയർന്നിടിച്ചു; വ്യാപാരി മരിച്ചു

Published : May 28, 2025, 05:29 PM IST
സ്വന്തം സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായി, പരിശോധിക്കുന്നതിനിടെ ലിഫ്റ്റ് ഉയർന്നിടിച്ചു; വ്യാപാരി മരിച്ചു

Synopsis

സ്വന്തം സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാൻ അകത്തു കയറിയപ്പോഴായിരുന്നു അപകടം. ലിഫ്റ്റ് മുകളിലേക്ക് അതിവേഗത്തിൽ ഉയർന്ന് ഇടിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് ലിഫ്റ്റിനുള്ളിൽ നിന്ന് സണ്ണിയെ പുറത്തെടുത്തത്. 

ഇടുക്കി: കട്ടപ്പനയിൽ ലിഫ്റ്റ് അപകടത്തിൽ പെട്ട് വ്യാപാരി മരിച്ചു. കട്ടപ്പന സ്വദേശി പുളിക്കൽ സണ്ണി ഫ്രാൻസിസാണ് മരിച്ചത്. സ്വന്തം സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാൻ അകത്തു കയറിയപ്പോഴായിരുന്നു അപകടം. ലിഫ്റ്റ് മുകളിലേക്ക് അതിവേഗത്തിൽ ഉയർന്ന് ഇടിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് ലിഫ്റ്റിനുള്ളിൽ നിന്ന് സണ്ണിയെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടി ശരിവെച്ച് ഹൈക്കോടതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ