ഒന്നും സംഭവിക്കാത്തതു പോലെ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങി, വർഷങ്ങൾക്കു മുൻപെ നടന്നത്; ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് പിടിയിൽ

Published : Jul 20, 2025, 02:49 PM IST
copy right song

Synopsis

കോപ്പിറൈറ്റ് നിയമത്തിന് വിരുദ്ധമായി സിനിമാ ഗാനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത സംഭവത്തില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി കനോലി വീട്ടില്‍ രാഹുല്‍(37) ആണ് അറസ്റ്റിലായത്.

കോഴിക്കോട്: കോപ്പിറൈറ്റ് നിയമത്തിന് വിരുദ്ധമായി സിനിമാ ഗാനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത സംഭവത്തില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി കനോലി വീട്ടില്‍ രാഹുല്‍(37) ആണ് അറസ്റ്റിലായത്. കേസില്‍ ജാമ്യമെടുത്ത് വിദേശത്തേക്ക് കടന്ന രാഹുലിനെ നടക്കാവ് പൊലീസാണ് പിടികൂടിയത്.

സിനിമാഗാനങ്ങള്‍ നിര്‍മാതാവിന്റെ അറിവോ സമ്മതമോ കൂടാതെ കോപ്പിറൈറ്റ് നിയമത്തിന് വിരുദ്ധമായി ഇയാള്‍ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് നല്‍കിയെന്നതായിരുന്നു കേസ്. 2012 മെയിലാണ് സംഭവം നടന്നത്. കോഴിക്കോട് മാവൂര്‍ റോഡിലെ മര്‍ക്കസ് കോംപ്ലക്സില്‍ സെല്‍സിറ്റി എന്ന കടയില്‍ വച്ചായിരുന്നു സംഭവം. ജാമ്യത്തിലിറങ്ങിയ കോടതിയില്‍ ഹാജരാകാതെ വിദേശത്തേക്ക് കടന്നതിനെ തുടര്‍ന്ന് രാഹുലിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. അതിനിടെ ഇന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഇയാളെ എസ്‌ഐ സുജീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സന്ദീപ്, സിപിഒ അര്‍ജുന്‍ എന്നിവരങ്ങിയ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ രാഹുലിനെ റിമാന്റ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സദസിലിരുന്നയാൾ കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്