കാലിക്കറ്റ് സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കാണാതായതിൽ സ്ഥിരീകരണം

Published : Jun 04, 2022, 04:11 PM IST
കാലിക്കറ്റ് സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കാണാതായതിൽ സ്ഥിരീകരണം

Synopsis

2020 ഏപ്രിലിൽ പരീക്ഷ എഴുതിയ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസാണ് നഷ്ടപ്പെട്ടത്.ബി.എയില്‍ 23 ഉം ബി.എ. അഫ്‌സര്‍ ഉലമയില്‍ 60 ഉം ഉത്തരക്കടലാസുകളാണ് കാണാതായത്.

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ പരീക്ഷയിൽ 83 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ കാണാതായതായി സ്ഥിരീകരണം. വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയ ക്യാമ്പുകളിൽ കിട്ടിയില്ലെന്നാണ് റിപ്പോർട്ട്. ഫലം നഷ്‌ടമായ വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷ നടത്താൻ തീരുമാനമായിട്ടുണ്ട്.

2020 ഏപ്രിലിൽ പരീക്ഷ എഴുതിയ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസാണ് നഷ്ടപ്പെട്ടത്. ബി.എയില്‍ 23 ഉം ബി.എ. അഫ്‌സര്‍ ഉലമയില്‍ 60 ഉം ഉത്തരക്കടലാസുകളാണ് കാണാതായത്. എണ്‍പത്തിമൂന്ന് വിദ്യാർത്ഥികളുടെ ഉത്തരക്കാടലാസുകള്‍ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ കിട്ടിയില്ലെന്ന് ചെയര്‍പേഴ്‌സണ്‍മാര്‍ പരീക്ഷ ഭവനു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫലം നഷ്ടമായ വിദ്യാർത്ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്താനാണ് സര്‍വകലാശാലയുടെ തീരുമാനം.

ഫലം വൈകിയതോടെ  ഉത്തരക്കടലാസുകള്‍ കാണാതായെന്ന പരാതി ഉയര്‍ന്നിരുന്നു. എന്നാൽ ആ ഘട്ടങ്ങളിലെല്ലാം സർവകലാശാല അരോപണങ്ങൾ തള്ളുകയായിരുന്നു. ഈ സാഹചര്യത്തിൽ മാര്‍ക്കുകള്‍ ലഭിക്കാത്ത ഉത്തരക്കടലാസുകള്‍ കണ്ടെത്താന്‍ പരീക്ഷാ കണ്‍ട്രോളര്‍ ഉത്തരവിട്ടു. തുടര്‍ന്നു നടന്ന പരിശോധനയിലാണ് ഇപ്പോള്‍ ഉത്തരക്കടലാസുകള്‍ കാണാതായ റിപ്പോര്‍ട്ട് പുറത്തുവന്നത്.

'യൂണിവേഴ്സിറ്റിയിൽ പകലും രാത്രിയും ആണുങ്ങളും പെണ്ണുങ്ങളും അഴിഞ്ഞാടുന്നു', വിവാദ പരാമ‍ശവുമായി സുന്നി നേതാവ്

അലിഗഡ് സർവ്വകലാശാലയിലെ ഡിഗ്രി, പി.ജി അപേക്ഷ ഇന്ന് അവസാനിക്കും

ദില്ലി: അലിഗഡ് സർവ്വകലാശാലയിലെ (Aligarh University) ഡിഗ്രി, പി.ജി അപേക്ഷ (PG Application) കൊടുക്കുന്നതിന് അവസാന തിയ്യതി ഇന്ന് (04 – 06-2022 രാത്രി 11.59 വരെ) അവസാനിക്കും. CUET വഴിയും അല്ലാതെയും അലിഗഡിൽ പ്രവേശനം ലഭിക്കുന്നുണ്ട്. ഈ വർഷം +2 പരീക്ഷ എഴുതിയവരും, ഡിഗ്രി അവസാന വർഷ വിദ്യാർത്ഥികളും അപേക്ഷിക്കാം. ജൂൺ 2 മുതലാണ് അപേക്ഷ നടപടികൾ വീണ്ടും ആരംഭിച്ചത്. അലി​ഗഡ് മുസ്ലിം യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് ഇന്ന് രാത്രി 11.59 വരെ അവസരമുണ്ട്. ആദ്യം അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള അവസരം മെയ് 31 വരെ അനുവദിച്ചിരുന്നു. എന്നാൽ ആ  സൗകര്യം ഇപ്പോൾ ലഭ്യമല്ല.  

ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 30 മുതൽ ജൂലൈ 26 വരെ വിവിധ തീയതികളിൽ നടക്കും. BSc, BVoc, BA, BCom കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി AMU CUET 2022-നെയും പരീക്ഷയാണ് നടത്തുക. മികച്ച സർവ്വകലാശാലകളിലൊന്നിൽ പഠിക്കാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുക. ഏറ്റവും പഴയ സര്‍വകലാശാലകളിലൊന്നായ അലിഗഡ് മുസ്ലീം സര്‍വകലാശാലയ്ക്ക് പശ്ചിമ ബംഗാളിലും കേരളത്തിലും കാമ്പസുകളില്ല. സര്‍വ്വകലാശാലകളുടെ റാങ്കിംഗില്‍ ഈ സര്‍വ്വകലാശാല 17-ാം സ്ഥാനത്താണ്. എഞ്ചിനീയറിംഗ്, നിയമം, മെഡിസിന്‍, സോഷ്യല്‍ വര്‍ക്ക്, മാനേജ്മെന്റ് എന്നിവ അലിഗഡിലെ ജനപ്രിയ കോഴ്സുകളില്‍ ചിലതാണ്.

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു