പീഡിപ്പിച്ചത് ചെറുമകളുടെ ഭർത്താവ്, പേടിച്ച് വിവരം പുറത്ത് പറയാത്ത ദിവസങ്ങൾ, ഒടുവിൽ പ്രതിയുടെ അറസ്റ്റ് 

Published : Jun 04, 2022, 03:47 PM IST
പീഡിപ്പിച്ചത് ചെറുമകളുടെ ഭർത്താവ്, പേടിച്ച് വിവരം പുറത്ത് പറയാത്ത ദിവസങ്ങൾ, ഒടുവിൽ പ്രതിയുടെ അറസ്റ്റ് 

Synopsis

കഴിഞ്ഞ മാസം പത്തിനും പതിനഞ്ചിനും ഇടയിലായി മൂന്ന് തവണയാണ് 56 വയസുള്ള പ്രതി വയോധികയെ ബലാത്സംഗം ചെയ്തത്.

പത്തനംതിട്ട: അരുവാപ്പുറത്ത് 85 വയസുള്ള വയോധികയെ പീഡിപ്പിച്ചത് ചെറുമകളുടെ ഭർത്താവ്. കഴിഞ്ഞ മാസം പത്തിനും പതിനഞ്ചിനും ഇടയിലായി മൂന്ന് തവണയാണ് 56 വയസുള്ള പ്രതി വയോധികയെ ബലാത്സംഗം ചെയ്തത്. ആദ്യ ഘട്ടത്തിൽ പ്രതിയെ പേടിച്ച് വിവരം പുറത്ത് പറയാതിരുന്ന വയോധിക ഉപദ്രവം തുടർന്നതോടെയാണ് പരാതി നൽകിയത്. വീടിനടുത്തുള്ള അംഗനവാടിയിലെ ജീവനക്കാരിയോടാണ് പീഡനവിവരം ആദ്യം പറഞ്ഞത്. തുടർന്ന് അംഗനവാടി ജീവനക്കാരി കോന്നി ഐസിഡിഎസ് സൂപ്പർവൈസറെ വിവരം അറിയിച്ചു. ഇവരാണ് പൊലീസിൽ പരാതി നൽകിയത്. ഐസിഡിഎസ് സൂപ്പർവൈസറുടെ സാന്നിധ്യത്തിൽ തന്നെ പൊലീസ് വയോധികയുടെ വിശദമായ മൊഴി രേഖപ്പെടുത്തി.

സംശയരോഗം, ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു

ഇന്ന് രാവിലെ പ്രതിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു . ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 രണ്ട് വകുപ്പാണ് ചുമത്തിയിരിക്കുന്നത്. വയോധിക പൊലീസിന് നൽകിയ മൊഴി പ്രകാരം മുന്പ് പല തവണയും ഇയാൾ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്. സംഭവങ്ങൾ പുറത്ത് പറയരുതെന്ന് ചില ബന്ധുക്കൾ നിർബന്ധം പിടിച്ചതായും വയോധിക മൊഴി നൽകി. കഴിഞ്ഞ 16 വർഷമായി ചെറുമകൾക്കൊപ്പമാണ് വയോധിക കഴിയുന്നത്. എൺപതിയഞ്ച്കാരിയുടെ ചെറുമകൾ പ്രതിയുടെ രണ്ടാം ഭാര്യായാണ്. പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ വയോധിക ഇളയമകളുടെ അടുത്തേക്ക് താമസം മാറ്റി. 

വീട് കയറി തോക്ക് ചൂണ്ടി മോഷണം, പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ്

കാറിൽ കൂട്ടബലാത്സം​ഗം: പ്രതിഷേധത്താൽ തെലങ്കാന കത്തുന്നു; ആഭ്യന്തര മന്ത്രിയുടെ കൊച്ചുമകനെതിരെ ആരോപണം


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും
തിരുവനന്തപുരം സിറ്റി പൊലീസ് സുരക്ഷാ പരിശോധന; 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളുമെടുത്ത് പൊലീസ്, കുടുങ്ങിയത് നിരവധി പേർ